സോളാർ പാനൽ സ്ഥാപിക്കാൻ ഇനി ചെലവേറും; എന്താണ് പുതിയ നിയമം? ഉപഭോക്താക്കൾ അറിയേണ്ടതെല്ലാം

സോളാര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് കിലോവാട്ടിന് ഏകദേശം 3,000 രൂപ വരെ വര്‍ധിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്
solar panel
സോളാര്‍ പാനല്‍
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് പുറപ്പുര സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഇനി ചെലവ് കൂടാന്‍ സാധ്യത. ഈ മാസം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ ചട്ടപ്രകാരം നെറ്റ്-മീറ്ററിങ്, ഓപ്പണ്‍-ആക്സസ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന സോളാര്‍ പ്രോജക്ടുകളില്‍ ആഭ്യന്തരമായി നിര്‍മിച്ച സോളാര്‍ സെല്ലുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇന്ത്യയുടെ സോളാര്‍ നിര്‍മാണ മേഖല ശക്തിപ്പെടുത്തുകയും ചൈനീസ് ഇറക്കുമതികളോടുള്ള ആശ്രയം കുറയ്ക്കുകയും ചെയ്യുക എന്നതാണ് കേന്ദ്ര നീക്കത്തിന്റെ ലക്ഷ്യം.

ഇതുവരെ ഇന്ത്യയിലെ ഭൂരിഭാഗം സോളാര്‍ മോഡ്യൂള്‍ നിര്‍മാതാക്കളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സോളാര്‍ സെല്ലുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ആഭ്യന്തര സെല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മോഡ്യൂളുകള്‍ മാത്രമേ ഇത്തരം പദ്ധതികള്‍ക്ക് ഉപയോഗിക്കാനാകൂ.

solar panel
യുപിഐയില്‍ ഇനി പലിശയില്ല വായ്പയില്‍; 45 ദിവസം വരെ കാലാവധി, ഭാരത്‌പേ ഫ്‌ളെക്‌സ് എങ്ങനെ ഉപയോഗിക്കാം?

നിയമ ഭേദഗതി ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുമെന്ന് വ്യവസായ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര സെല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സോളാര്‍ മോഡ്യൂളുകള്‍ക്ക് ഇറക്കുമതി ചെയ്യുന്നവയേക്കാള്‍ വില കൂടുതലാണ്. ഇതുമൂലം റൂഫ്ടോപ്പ് സോളാര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് കിലോവാട്ടിന് ഏകദേശം 3,000 രൂപ വരെ വര്‍ധിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത്, 5 കിലോവാട്ട് ശേഷിയുള്ള ഗാര്‍ഹിക സോളാര്‍ സംവിധാനത്തിന് ഏകദേശം 15,000 രൂപ അധികം ചെലവാകാം.

സര്‍ക്കാരിന്റെ തീരുമാനം ആഭ്യന്തര സോളാര്‍ മൊഡ്യൂള്‍ നിര്‍മാതാക്കള്‍ക്ക് അവസരമാകുമ്പോഴും ചെറുകിടക്കാര്‍ക്ക് വെല്ലുവിളിയാകും. സ്വന്തമായി സെല്‍ നിര്‍മാണശേഷിയില്ലാത്ത കമ്പനികള്‍ക്ക് ആഭ്യന്തര വിതരണക്കാരെ ആശ്രയിക്കേണ്ടിവരും. ഇത് വിപണിയില്‍ വലിയ കമ്പനികളുടെ ആധിപത്യം വര്‍ധിപ്പിക്കാനും ചെറുകിട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

solar panel
പാചകവാത വിലക്കയറ്റം: ലോകത്തിലെ ഏറ്റവും കുറഞ്ഞ എല്‍പിജി നിരക്കാണ് ഇന്ത്യയിലെന്ന് കേന്ദ്രം; വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയുടെ സോളാര്‍ നിര്‍മാണ ശേഷി ഇപ്പോഴും ഉപഭോക്താക്കളുടെ ഡിമാന്‍ഡിനൊപ്പം ഇല്ലെന്ന ആശങ്കയും ഉയരുന്നുണ്ട്. പുതിയ ചട്ടം നടപ്പിലാക്കുമ്പോള്‍ വിതരണക്കുറവും വിലവര്‍ധനയും ഉണ്ടാകും. അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയെ സോളാര്‍ നിര്‍മാണ രംഗത്ത് സ്വയംപര്യാപ്തമാക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഊര്‍ജ ലക്ഷ്യങ്ങള്‍ക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Summary

India Tweaks Solar Rules To Cut China Dependence, Manufacturers Divided

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com