ഇന്ത്യന്‍ എഞ്ചിനീയര്‍ റഷ്യയില്‍ തടങ്കലില്‍; പട്ടാളത്തില്‍ ചേരാന്‍ സമ്മർദ്ദമെന്ന് ഭാര്യ, രക്ഷപ്പെടുത്തണമെന്ന് മോദിയോട് അഭ്യര്‍ഥന

പത്ത് വയസ്സുള്ള മകനോടൊപ്പം താന്‍ ഇപ്പോള്‍ മോസ്‌കോയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും യുവതി പറയുന്നു
Russian Army
ഇന്ത്യന്‍ എഞ്ചിനീയര്‍ റഷ്യയില്‍ പൊലീസ് തടങ്കലില്‍പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ എഞ്ചിനീയര്‍ റഷ്യയില്‍ മോസ്‌കോ പൊലീസിന്റെ കസ്റ്റഡിയിലെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. റഷ്യന്‍ പട്ടാളത്തില്‍ ചേരാന്‍ എഞ്ചിനീയര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും യുവതി ആരോപിച്ചു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ ചന്ദന്‍ ഗുപ്തയെയാണ് ഞായറാഴ്ച 12.30 ഓടെ മോസ്‌കോ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ ഇടപെടണമെന്നും, ചന്ദന്‍ ഗുപ്തയെ സുരക്ഷിതമായി നാട്ടിലെത്താന്‍ സഹായിക്കണമെന്നും ചന്ദന്റെ ഭാര്യ സ്‌നേഹ ചന്ദന്‍ ഗുപ്ത ആവശ്യപ്പെട്ടു.

Russian Army
ഡല്‍ഹി അപകടത്തില്‍ മരണം ഏഴായി; കെട്ടിട ഉടമ രാജസ്ഥാനില്‍ പിടിയില്‍

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സ്‌നേഹ ചന്ദന്‍ ഗുപ്ത ഇക്കാര്യം വെളിപ്പെടുത്തിയത്. പത്ത് വയസ്സുള്ള മകനോടൊപ്പം താന്‍ ഇപ്പോള്‍ മോസ്‌കോയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും, എന്തുചെയ്യണമെന്ന് അറിയില്ലെന്നും സ്‌നേഹ പറയുന്നു. നോയിഡ ആസ്ഥാനമായുള്ള കമ്പനിയുടെ ജോലിയുടെ ഭാഗമായാണ്, എഞ്ചിനീയറായ ചന്ദര്‍ ഗുപ്തയും കുടുംബവും മോസ്‌കോയില്‍ എത്തിയതെന്നും സ്‌നേഹ പറയുന്നു.

യാതൊരു തെറ്റും ചെയ്യാതെയാണ് ഭര്‍ത്താവിനെ മോസ്‌കോ പൊലീസ് കസ്റ്റഡിയിലെടുത്തത്. റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും സ്‌നേഹ ആരോപിച്ചു. ന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. റഷ്യന്‍ സൈന്യത്തിലെ ആല്‍ക്ഷാമം പരിഹരിക്കാനാണ്, ഇന്ത്യാക്കാര്‍ അടക്കമുള്ള വിദേശപൗരന്മാരെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും സ്‌നേഹ ചന്ദന്‍ ഗുപ്ത കുറ്റപ്പെടുത്തി. അതേസമയം ഇന്ത്യന്‍ എഞ്ചീനീയറെ തടവിലാക്കിയതുമായി ബന്ധപ്പെട്ട്, കമ്പനിയോ, ഇന്ത്യന്‍ എംബസിയോ, റഷ്യന്‍ അധികൃതരോ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Russian Army
ലൈംഗിക താല്‍പര്യത്തിന് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാം; യൂണിവേഴ്‌സിറ്റി അധ്യാപകനെതിരെ പരാതി; അന്വേഷണം
Russian Army
സ്ത്രീകള്‍ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം വേണ്ട; തൃഷ വിവാദത്തിന് പിന്നാലെ വിജയ്
Russian Army
ടോള്‍ ഫാസ്ടാഗിലൂടെ മാത്രം, നേരിട്ട് പണം നല്‍കരുത്; ഇ ഡി മുന്നറിയിപ്പ്
Summary

Indian engineer detained in Russia; wife alleges pressure to join russian army

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com