

ന്യൂഡല്‍ഹി: ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ ഉപദേശങ്ങളും കണക്കിലെടുത്ത്, പ്രത്യേകിച്ച് വടക്ക്, തെക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരോ സന്ദര്‍ശനത്തിനെത്തിയവരോ അടക്കം ഇസ്രായേലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇസ്രായേലിനുള്ളിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഇസ്രയേല്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സഹായങ്ങള്‍ക്കും വിശദീകരത്തിനുമായി ഇന്ത്യന്‍ എംബസി ഒരു ഹെല്‍പ് ലൈന്‍ നമ്പറും ഇ മെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. +972-35226748 എന്ന നമ്പറിലോ, consl.telaviv@mea.gov.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാനാണ് നിർദേശം. 1700707889 എന്ന ഹോട്ട്ലൈൻ നമ്പറും ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇതാദ്യമായിട്ടാണ് ഇരു ഇന്ത്യാക്കാരൻ കൊല്ലപ്പെടുന്നത്. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്ലാണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് നിബിൻ ഇസ്രയേലിലെത്തിയത്. ഇസ്രയേലില്‍ കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്തവരാണ് ആക്രമണത്തിന് ഇരയായത്. ഹിസ്ബുള്ളയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
