ജനനായകന്‍ സിനിമാ ചോര്‍ച്ച; മൂന്നു പേര്‍ കൂടി അറസ്റ്റില്‍, പിടിയിലായത് മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ ഉള്‍പ്പെടെ

ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ പരാതിയിലാണ് നടപടി.
Jana Nayagan
Jana Nayaganഎക്സ്
Updated on
1 min read

ചെന്നൈ: വിജയ് ചിത്രം ജനനായകന്‍ സിനിമ ചോര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. മുഖ്യപ്രതിയടക്കമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഫ്രീലാന്‍സ് എഡിറ്ററായ യുവാവാണ് കേസിലെ മുഖ്യപ്രതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസില്‍ ഒന്‍പത് പേരെയാണ് ചെന്നൈ പൊലീസ് സൈബര്‍ െ്രെകം വിഭാഗം ഇതുവരെ അറസ്റ്റിലായത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ പരാതിയിലാണ് നടപടി.

Jana Nayagan
ആര്‍ത്തവാവധി അന്തസ്സോടെ ജോലി ചെയ്യാനുള്ള അവകാശം, ആനുകൂല്യമല്ലെന്ന് കർണാടക ഹൈക്കോടതി

ജനനായകന്‍ സിനിമയുടെ എഡിറ്റിങ് നടന്ന സ്റ്റുഡിയോയില്‍ മറ്റൊരു ചിത്രത്തിന്റെ ജോലികളുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് ഉണ്ടായിരുന്നു. ഇവിടെ വെച്ച് അനധികൃതമായി ജനനായകന്‍ റീല്‍ സ്വന്തമാക്കി പകര്‍പ്പ് നിര്‍മിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ ലീക്കായ പതിപ്പ് പങ്കുവെച്ച 300 ലധികം ലിങ്കുകള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഏപ്രില്‍ 9 നാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്.

Summary

The Tamil Nadu Cyber Crime Wing has arrested three main suspects linked to the online leak of Jana Nayagan, stepping up its action in one of the most significant recent piracy cases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com