ഝാര്‍ഖണ്ഡില്‍ പ്രതിഷേധം ശക്തം; ഇന്ന് ബിജെപി ബന്ദ്; തലസ്ഥാന നഗരിയില്‍ 3000 പൊലീസിനെ വിന്യസിച്ചു

ബന്ദിനെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി തലസ്ഥാന നഗരിയില്‍ പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി
Jharkhand Protest
ഝാര്‍ഖണ്ഡില്‍ പ്രതിഷേധം ശക്തം
Edited By:
Updated on
1 min read

റാഞ്ചി: ഝാര്‍ഖണ്ഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമസഭ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്ന് ബിജെപി ബന്ദ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

ബന്ദിനെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി തലസ്ഥാന നഗരിയില്‍ പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സംഘര്‍ഷം കണക്കിലെടുത്ത് കൂടുതല്‍ നിരീക്ഷണം ശക്തമാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷ റദ്ദാക്കുക, ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുക, പരീക്ഷകള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികളുടെ പ്രക്ഷോഭം. അതിനിടെ, ആരോഗ്യനില വിഷളായതോടെ നിരാഹാരമിരിക്കുന്ന വിദ്യാര്‍ഥി നേതാവ് ദേവന്ദ്ര നാഖ് മഹ്‌തോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വിദ്യാര്‍ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ആശങ്കകളെയും സര്‍ക്കാര്‍ മാനിക്കുന്നുവെന്നും, ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത പൊലീസ് ഉദ്യേഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമാധാനപരമായി നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ ഒരുകൂട്ടം ക്രിമിനലുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കകുയായിരുന്നെന്നും ഇവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ ബിജെപി ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണെന്നും സോറന്‍ പറഞ്ഞു.

ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി കൊണ്ട് നിരവധി വിദ്യാര്‍ഥികളും സംഘടനകളും ഝാര്‍ഖണ്ഡിലേയ്ക്ക് എത്തിച്ചേരുന്നുണ്ട്. പോരാടുന്ന വിദ്യാര്‍ഥികള്‍ക്ക് സിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂട്ടമായി സമരവേദിയില്‍ നേരിടെത്തി ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. സിജെപി നേതാവ് അഭിജീത് ദീപ്‌കെയും സമരവേദിയിലെത്തും.

Jharkhand Protest
അദാനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി; കൊളംബിയ ഭൂചലനത്തില്‍ മരണം 132 ആയി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
Jharkhand Protest
'സത്യത്തിലും നീതിയിലും അചഞ്ചലമായ വിശ്വാസം'; അദാനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ യുഎസ് കോടതി റദ്ദാക്കി

Jharkhand Protest: BJP Condemns Police Action Calls 'Statewide Bandh', Mahto Hospitalised

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com