ചുവന്ന് ജെഎന്‍യു, ഇടത് സഖ്യത്തിന് വിജയം; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി

ഐസ പതിനിധിയായ അദിതി മിശ്രയാണ് യൂണിയന്‍ പ്രസിഡന്റ്
JNU Election Results 2025
JNU Election Results 2025 Left union win all main posts
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകളിലെല്ലാം എസ്എഫ്‌ഐ - ഐസ, ഡിഎസ്എഫ് സഖ്യം വിജയം നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി ഗോപിക ബാബു ഉള്‍പ്പെടെ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടി.

JNU Election Results 2025
ബിഹാര്‍: വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രിയെ തടഞ്ഞ് പ്രതിഷേധം, ചെരിപ്പും ചാണകവുമെറിഞ്ഞു; ആര്‍ജെഡി ഗുണ്ടകളെന്ന് ബിജെപി

ഐസ പ്രതിനിധിയായ അദിതി മിശ്രയാണ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. 1,747 വോട്ടുകള്‍ സ്വന്തമാക്കി വ്യക്തമായ ലീഡ് നേടിയാണ് അദിതിയുടെ വിജയം. എബിവിപിയുടെ വികാസ് പട്ടേലിനെയാണ് പരാജയപ്പെടുത്തിയത്. 2,774 വോട്ടുകള്‍ നേടിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഗോപികയുടെ വിജയം. ഡിഎസ്എഫ് പ്രതിനിധിയായ സുനില്‍ യാദവ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചു.

JNU Election Results 2025
പ്രണയപ്പക: പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം

ഡാനിഷ് അലിയാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയിച്ചത്. കഴിഞ്ഞ തവണ എബിവിപി സ്വന്തമാക്കിയ ജോയിന്റ് സെക്രട്ടറി സീറ്റ് ഇത്തവണ ഇടത് സഖ്യം തിരിച്ചുപിടിക്കുകയായിരുന്നു. ജനറല്‍ സീറ്റുകള്‍ ഇടത് സഖ്യം സ്വന്തമാക്കിയപ്പോള്‍ ഭൂരിഭാഗം കൗണ്‍സിലര്‍ സീറ്റുകളിലും എബിവിപി വിജയം കണ്ടു. തനിച്ച് മത്സരിച്ച എഐഎസ്എഫിന് കാര്യമായ മുന്നേറ്റം നേടാന്‍ കഴിഞ്ഞില്ല.

Summary

Jawaharlal Nehru University Students’ Union (JNUSU) elections Left-backed candidates are leading in all central panel positions. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com