ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍; ആധിപത്യം നിലനിര്‍ത്തി ഐസ, ജോ. സെക്രട്ടറി സീറ്റില്‍ എബിവിപി

ജെഎന്‍യു യൂണിയന്റെ കേന്ദ്ര പാനലിലേക്ക് 2016 നു ശേഷം ആദ്യമായാണ് എബിവിപി പ്രതിനിധി എത്തുന്നത്
JNU election
ഐസയുടെ വിജയാഘോഷംinstagram
Updated on
1 min read

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞടുപ്പില്‍ ആധിപത്യം നിലനിര്‍ത്തി ഐസ. ശക്തമായ മത്സരത്തിനൊടുവിലാണ് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫ്രണ്ടും (ഐസ - ഡിഎസ്എഫ് ) ഉള്‍പ്പെട്ട സഖ്യത്തിന്റെ മുന്നേറ്റം. നാല് കേന്ദ്ര പാനല്‍ സ്ഥാനങ്ങളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സീറ്റുകളില്‍ ഇടത് സഖ്യം സ്വന്തമാക്കിയപ്പോള്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി പ്രതിനിധി വിജയിച്ചു.

സ്ഥിരമായി ഇടതുപക്ഷ യൂണിയന്‍ വിജയിച്ചു കൊണ്ടിരുന്ന ജെഎന്‍യു യൂണിയന്റെ കേന്ദ്ര പാനലിലേക്ക് 2016 നു ശേഷം ആദ്യമായാണ് എബിവിപി പ്രതിനിധി എത്തുന്നത്. നിതീഷ് കുമാര്‍ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മനീഷ (വൈസ് പ്രസിഡന്റ്), മുന്‍തേഹ ഫാത്തിമ (ജനറല്‍ സെക്രട്ടറി), വൈഭവ് മീണ (ജോയിന്‍ സെക്രട്ടറി ) എന്നിവരാണ് വിജയിച്ചത്.

42 കൗണ്‍സിലര്‍ പോസ്റ്റുകളില്‍ 23 എണ്ണം എബിവിപി പിടിച്ചു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും എബിവിപി രണ്ട് സീറ്റുകള്‍ നേടി. എന്‍എസ്‌യുഐ ഫ്രറ്റേണിറ്റി സഖ്യം രണ്ട് സീറ്റ് നേടി.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ കാലങ്ങളായി കൈവശം വയ്ക്കുന്ന ഇടത് സഖ്യം ഇത്തവണ രണ്ട് സഖ്യങ്ങളായാണ് മത്സരിച്ചത്. ഐസ - ഡിഎസ്എഫ് സഖ്യത്തിന് പുറമെ പ്രത്യക സഖ്യമായി മത്സരിച്ച എസ്എഫ്‌ഐ എഐഎസ്ഫ് കൂട്ടായ്മയ്ക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com