കമല്‍ഹാസന്‍ കോവിഡ് മുക്തനായി; ആശുപത്രിവിട്ടു

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ചലച്ചിത്ര താരവും മക്കള്‍നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ രോഗമുക്തനായി
കമല്‍ഹാസന്‍/ഫയല്‍ ചിത്രം
കമല്‍ഹാസന്‍/ഫയല്‍ ചിത്രം
Updated on
1 min read

ചെന്നൈ: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ചലച്ചിത്ര താരവും മക്കള്‍നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ രോഗമുക്തനായി. ആശുപത്രി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അദ്ദേഹം സമ്പൂര്‍ണനായി രോഗമുക്തനായെങ്കിലും ഡിസംബര്‍ മൂന്നാംതീയതിവരെ ക്വാറന്റൈനില്‍ കഴിയണമെന്നും ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. നാലാംതീയതി മുതല്‍ അദ്ദേഹത്തിന് പൊതു പരിപാടികളില്‍ പങ്കെടുക്കാം. 

നവംബര്‍ 22നാണ് കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചത്. അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അമേരിക്കയില്‍ നിന്ന് തിരികെയെത്തിയപ്പോള്‍ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയ്ക്ക് പിന്നാലെ, വീണ്ടും സിനിമാ മേഖലയില്‍ സജീവമാവുകയാണ് കമല്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com