

ന്യൂഡൽഹി: സിപിഐ നേതാവും ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസ് പാർട്ടിയിൽ ചേരുന്നതിന്റെ ഭാഗമായി കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.
കനയ്യ കുമാർ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കാര്യങ്ങൾ ശരിയായി വന്നാൽ രാഹുൽ ഗാന്ധിയുമായി കനയ്യ കുമാർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തീരുമാനം വരുംദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്നാണ് വിവരം.
കനയ്യ കുമാറിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം ഉന്നത തലത്തിൽ പാർട്ടി ഗൗരവകരമായി പരിഗണിക്കുന്നുണ്ട്. എന്നാൽ, എന്ന്, എങ്ങനെ അദ്ദേഹം പാർട്ടിയിൽ ചേരുമെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം.
ആൾക്കൂട്ടത്തെ അകർഷിക്കുന്ന മികച്ച നേതാക്കളുടെ ദൗർലഭ്യം ദേശീയ തലത്തിൽ കോൺഗ്രസ് നേരിടുന്ന ഘട്ടത്തിലാണ് കനയ്യ കുമാറുമായുള്ള ചർച്ചകൾ നടക്കുന്നത്. കനയ്യ കുമാർ പാർട്ടിയിലേക്ക് എത്തുന്നത് യുവാക്കൾക്കിടയിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് ക ണക്കാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates