ആര്‍ത്തവ ശുചിത്വം പാലിക്കാന്‍ കഴിയില്ല; മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയുടെ ഗര്‍ഭപാത്രം നീക്കാന്‍ അനുവദിച്ച് കോടതി

രക്ഷിതാക്കളാണു കോടതിയെ സമീപിച്ചത്
Karnataka High Court has granted permission for a hysterectomy
Karnataka High Court has granted permission for a hysterectomy file
Updated on
1 min read

ബെംഗളൂരു: മാനസിക വെല്ലുവിളി നേരിടുന്ന 23 വയസ്സുകാരിയുടെ ഗര്‍ഭപാത്രം നീക്കാന്‍ അനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി. ആര്‍ത്തവ കാലത്തു ശുചിത്വം പാലിക്കാന്‍ കഴിയാത്തതു ചൂണ്ടിക്കാട്ടി രക്ഷിതാക്കളാണു കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് അനുകൂല വിധിയുണ്ടായത്.

രോഗിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതുകൊണ്ടും ഗര്‍ഭപാത്രം നീക്കല്‍ രോഗിയുടെ ക്ഷേമം, ആരോഗ്യം, അന്തസ്സ്, സുരക്ഷ എന്നിവയ്ക്ക് ഉതകുമെന്ന് മെഡിക്കല്‍ തെളിവുകള്‍ വ്യക്തമാക്കുന്നതുകൊണ്ടും മാത്രമാണ് കോടതി ഈ അനുമതി നല്‍കുന്നതെന്നാണു ജസ്റ്റിസ് സൂരജ് ഗോവിന്ദന്‍ ഉത്തരവില്‍ പറയുന്നത്.

Karnataka High Court has granted permission for a hysterectomy
15ാം വയസ്സില്‍ ഡെലിവറി ബോയ്, ഇന്ന് വാട്‌സ്ആപ്പിന്റെ തലപ്പത്ത്; ഇത് കുനാല്‍ ഷായുടെ വിജയകഥ

മെഡിക്കല്‍ പരിശോധനകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലിന്റെ ഭാഗമായാണു കോടതിയുടെ തീരുമാനമെന്നും ഒരു വ്യക്തിക്ക് വൈകല്യമുണ്ട് എന്നതുകൊണ്ട് മാത്രം ഇത്തരം ശസ്ത്രക്രിയകള്‍ അനുവദിക്കപ്പെടുന്നതായി ഇതിനെ കാണരുതെന്നും കോടതി വ്യക്തമാക്കി.

Karnataka High Court has granted permission for a hysterectomy
സമൂഹമാധ്യമ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണം, ഫണ്ട് വകമാറ്റിയാല്‍ പിഴ; എഫ്‌സിആര്‍എ ചട്ടത്തിലെ പ്രധാന മാറ്റങ്ങളിങ്ങനെ
Karnataka High Court has granted permission for a hysterectomy
'പാമ്പ് പാമ്പ്' എന്നുറക്കെ വിളിച്ച് അലറി, 33 ഡിഗ്രി ചൂടില്‍ എന്തിന് ഹൂഡി ധരിച്ചു?; ലോഹഗഢ് കോട്ടയിലെ അപകടമരണം കൊലപാതകം, പ്രതിശ്രുത വധുവും ആണ്‍സുഹൃത്തും അറസ്റ്റില്‍
Karnataka High Court has granted permission for a hysterectomy
എഫ്‌സിആര്‍ഐ ചട്ടഭേദഗതി: വിദേശ സംഭാവനകള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനത്തിന് വിലക്ക്
Summary

Karnataka High Court has granted permission for a hysterectomy for a 23-year-old mentally challenged woman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com