

ഷാര്‍ജ : കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയെ യുഎഇയിലെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒമ്പതു കഷണങ്ങളായി മുറിച്ച നിലയില്‍, പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ബാഗുകളിലാക്കിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഉഡുപ്പി സ്വദേശി ആല്‍വിന്‍ പ്രകാശ് കുന്ദര്‍ ആണ് കൊല്ലപ്പെട്ടത്. ഒമാനിലേക്കുള്ള വഴിയിലാണ് കാര്‍ കിടന്നത്. ഇയാളുടെ ഭാര്യയെയും കൗമാരക്കാരനായ മകനെയും കുറിച്ച് യാതൊരു വിവരവുമില്ല.
കഴിഞ്ഞ ജൂലൈയില്‍ നടന്ന കൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷമായി ഷാര്‍ജ വിമാനത്താവളത്തില്‍ ജോലിക്കാരനാണ് പ്രകാശ്. സ്‌കൂള്‍ ടീച്ചറായ ഭാര്യ ടിന, പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ എന്നിവര്‍ക്കൊപ്പം യുഎഇയിലാണ് താമസിച്ചിരുന്നത്. ആല്‍വിന്‍ പ്രകാശ് മരിച്ചതിനു പിന്നാലെ, ഭാര്യയെയും മകനെയും കാണാതായി.
ആല്‍വിന്‍ പ്രകാശുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് സഹോദരന്‍ അനില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സുഖമാണ് എന്നറിയിച്ച് കഴിഞ്ഞ ജൂലൈ 20 ന് അനിലിന് ആല്‍വിന്‍ പ്രകാശിന്റെ സന്ദേശം ലഭിക്കുന്നു. സാധാരണ വോയ്‌സ് മെസ്സേജാണ് ആല്‍വിന്‍ അയക്കാറുള്ളത്. പകരം എസ്എംഎസ് വന്നതിനെത്തുടര്‍ന്ന് അനിലിന് സംശയം തോന്നി.
അനില്‍ തിരികെ വിളിച്ചെങ്കിലും ആല്‍വിന്‍ പ്രകാശിനെ ഫോണില്‍ ലഭിച്ചില്ല. തുടര്‍ന്ന് ആല്‍വിന്റെ ഷാര്‍ജയിലുള്ള സുഹൃത്ത് മനോഹറിനെ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഫ്‌ലാറ്റില്‍ ചെന്നപ്പോള്‍ ആല്‍വിന്‍ ഇന്ത്യയിലേക്ക് പോയതായി സെക്യൂരിറ്റി മനോഹറിനെ അറിയിച്ചു. ആല്‍വിന്റെ കമ്പനിയിലെ എച്ച് ആര്‍ ജീവനക്കാരും ആല്‍വിന്‍ ഇന്ത്യയിലേക്ക് പോയെന്നാണ് പറഞ്ഞത്.
എന്നാല്‍ കമ്പനിയെ വിളിച്ച് ആല്‍വിന്‍ ഇന്ത്യയിലെത്തിയിട്ടില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ആല്‍വിന്‍ ഷാര്‍ജ വിട്ടിട്ടില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് മിസ്സിങ് കേസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഷണങ്ങളായി മുറിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ ആരെന്നോ, എന്താണ് കാരണമെന്നോ വ്യക്തമായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates