ഇനി മാസ്ക് വേണ്ട, സാമൂഹിക അകലവും; കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി മഹാരാഷ്ട്ര

ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: കോവിഡ് കേസുകൾ ​ഗണ്യമായി കുറഞ്ഞതോടെ ഇളവുകളെല്ലാം ഒഴിവാക്കി മഹാരാഷ്ട്ര. നിയന്ത്രണങ്ങളെല്ലാം പൂർണമായി ഒഴിവാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് ഇനി മുതൽ മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിർദേശം. 

ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ശനിയാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. 

ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള നിർണായക തീരുമാനമെടുത്തത്. കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചത്. 

അതേസമയം മാസ്ക് ഉപയോഗം നിർബന്ധമല്ലെങ്കിലും കുറച്ചു നാൾ കൂടി തുടരുന്നതാണ് നല്ലതെന്ന് വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യർഥിച്ചു..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com