ഭായിമാരെ തിരികെ വിളിച്ച് മമത; ബംഗാളിലെത്തുന്നവര്‍ക്ക് 5000 രൂപ ധനസഹായം

പശ്ചിമ ബംഗാള്‍ തൊഴില്‍ വകുപ്പാണ് ഈ പദ്ധതിയുടെ നോഡല്‍ വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ 'ഉത്കര്‍ഷ് ബംഗ്ലാ' പദ്ധതിയിലൂടെയാണ് നൈപുണ്യ പരിശീലനം നല്‍കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Mamatha Banerjee
മമത ബാനര്‍ജി/ Mamatha Banerjee file image
Updated on
1 min read

കൊല്‍ക്കത്ത: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് സംസ്ഥാനത്തേക്ക് മടങ്ങുമ്പോള്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അടുത്ത 12 മാസത്തേക്ക് പ്രതിമാസം 5,000 രൂപ ധനസഹായം ലഭിക്കുമെന്നും 'ഖാദ്യ സതി', 'സ്വസ്ത്യ സതി' തുടങ്ങിയ സാമൂഹിക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതിനായി 'ശ്രമശ്രീ' എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

പദ്ധതി ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് മാത്രമുള്ളതാണ്. സംസ്ഥാനത്തേക്ക് മടങ്ങുന്നവര്‍ക്ക് യാത്രാ സഹായത്തോടൊപ്പം 5,000 രൂപ ഒറ്റത്തവണ ലഭിക്കും. അവര്‍ക്ക് പുതിയ ജോലി ക്രമീകരണങ്ങള്‍ ആകുന്നത് വരെ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ സാമ്പത്തിക സഹായവും നല്‍കുമെന്നും മമത ബാനര്‍ജി പറഞ്ഞു. പശ്ചിമ ബംഗാള്‍ തൊഴില്‍ വകുപ്പാണ് ഈ പദ്ധതിയുടെ നോഡല്‍ വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ 'ഉത്കര്‍ഷ് ബംഗ്ലാ' പദ്ധതിയിലൂടെയാണ് നൈപുണ്യ പരിശീലനം നല്‍കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Mamatha Banerjee
രാഹുല്‍ ഗാന്ധിയുടെ ജീപ്പ് പൊലീസുകാരന്റെ കാലില്‍ കയറിയിറങ്ങി, രാജകുമാരന്‍ പുറത്തിറങ്ങിയില്ലെന്ന് ബിജെപി

സംസ്ഥാനത്തേക്ക് മടങ്ങുന്ന തൊഴിലാളികളുടെ കഴിവുകള്‍ ഞങ്ങള്‍ വിലയിരുത്തും. അവര്‍ക്ക് ആവശ്യമായ കഴിവുകള്‍ ഉണ്ടെങ്കില്‍, ആവശ്യാനുസരണം പരിശീലനം നല്‍കി ഞങ്ങള്‍ തൊഴില്‍ നല്‍കും. ഇതിനുപുറമെ, ജോബ് കാര്‍ഡുകളും നല്‍കും. 'കര്‍മശ്രീ' പദ്ധതി പ്രകാരം 78 ലക്ഷം ജോബ് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

Mamatha Banerjee
അയല്‍വാസിയെ വളര്‍ത്തുനായ കടിച്ചു കൊന്നു; അന്വേഷണം

കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടില്ലെങ്കില്‍ കമ്മ്യൂണിറ്റി കോച്ചിങ് സെന്ററുകളില്‍ അവര്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്നും അവരുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം ഒരുക്കുമെന്നും 'കന്യാശ്രീ', 'ശിക്ഷശ്രീ' എന്നിവയുടെ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുമെന്നും അവര്‍ പറഞ്ഞു. ബംഗാളിന് പുറത്തുള്ള 22.40 ലക്ഷം തൊഴിലാളികള്‍ക്ക് 'ശ്രമശ്രീ'യുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. 'ശ്രമശ്രീ' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ക്ക് ഒരു ഐ-കാര്‍ഡ് നല്‍കും.

Summary

Chief Minister Mamata Banerjee has announced that migrant workers from West Bengal working in other states of the country will be provided financial assistance when they return to the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com