രാഹുല്‍ ഗാന്ധിയുടെ ജീപ്പ് പൊലീസുകാരന്റെ കാലില്‍ കയറിയിറങ്ങി, രാജകുമാരന്‍ പുറത്തിറങ്ങിയില്ലെന്ന് ബിജെപി

കോണ്‍ഗ്രസ് അനുയായികളും പൊലീസുകാരും ഉടന്‍ തന്നെ വാഹനം പിന്നിലേയ്ക്ക് തള്ളിമാറ്റി പൊലീസുകാരനെ രക്ഷപ്പെടുത്തി.
Rahul Gandhi
Rahul GandhiFacebook
Updated on
1 min read

പട്‌ന: ബിഹാറില്‍ നടക്കുന്ന 'വോട്ടര്‍ അധികാര്‍' യാത്രയ്ക്കിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പ് ഇടിച്ച് പൊലീസുകാരന് പരിക്ക്. നവാഡയിലെ തിരക്കേറിയ തെരുവിലാണ് പൊലീസുകാരന്റെ കാലിലേയ്ക്ക് ജീപ്പ് ഇടിച്ചു കയറിയത്. കോണ്‍ഗ്രസ് അനുയായികളും പൊലീസുകാരും ഉടന്‍ തന്നെ വാഹനം പിന്നിലേയ്ക്ക് തള്ളിമാറ്റി പൊലീസുകാരനെ രക്ഷപ്പെടുത്തി.

Rahul Gandhi
ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം

ജീപ്പിന്റെ ചക്രങ്ങള്‍ക്കടിയില്‍ നിന്ന് മോചിതനായ ശേഷം പൊലീസുകാരന്‍ മുടന്തി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ ഗാന്ഘി കുപ്പിവെള്ളം പൊലീസുകാരന് നല്‍കിയ ശേഷം അനുയായികളോട് അദ്ദേഹത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്തു നല്‍കാന്‍ ആവശ്യപ്പെട്ടു.

Rahul Gandhi
തെന്നിവീഴുന്നതും അപകടമാണ്, നഷ്ടപരിഹാരത്തിന് മറ്റൊരു വാഹനം ഇടിക്കണമെന്നില്ല: ബോംബെ ഹൈക്കോടതി

പൊലീസ് കോണ്‍സ്റ്റബിള്‍ രാഹുല്‍ ഗാന്ധിയുടെ ജീപ്പിനടിയില്‍ ചതഞ്ഞു പോയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം രാജകുമാരന്‍ അദ്ദേഹത്തെ പരിശോധിക്കാന്‍ പോലും ജീപ്പിന് പുറത്തിറങ്ങിയില്ലെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.

Summary

A policeman was injured after being hit by an open jeep carrying Lok Sabha Opposition Leader Rahul Gandhi during a voter registration drive in Bihar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com