തെന്നിവീഴുന്നതും അപകടമാണ്, നഷ്ടപരിഹാരത്തിന് മറ്റൊരു വാഹനം ഇടിക്കണമെന്നില്ല: ബോംബെ ഹൈക്കോടതി

ബൈക്കിന്റെ ടയറില്‍ സാരി കുടുങ്ങി റോഡില്‍ വീണ് അപകടത്തില്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് പ്രതിവര്‍ഷം 7,82,800 രൂപ (7.5%പലിശ) നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
Ai image
Ai image
Updated on
1 min read

ന്യൂഡല്‍ഹി: മറ്റൊരു വാഹനം ഇടിച്ചിട്ട് അപകടമുണ്ടായാല്‍ മാത്രമല്ല നഷ്ടപരിഹാരത്തിന് അര്‍ഹതയെന്ന് ബോംബെ ഹൈക്കോടതി. ബൈക്കില്‍ നിന്ന് വഴുതി വീഴുന്നതും മോട്ടോര്‍ വാഹന നിയമപ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.

മോട്ടോര്‍ വാഹന നിയമത്തില്‍ അപകടം എന്ന പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഒരു വ്യക്തിക്ക് ദ്രോഹമുണ്ടാക്കുന്ന ഏതൊരു സംഭവവും അപകടമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ബൈക്കിന്റെ ടയറില്‍ സാരി കുടുങ്ങി റോഡില്‍ വീണ് അപകടത്തില്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് പ്രതിവര്‍ഷം 7,82,800 രൂപ (7.5%പലിശ) നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

Ai image
രാഷ്ട്രപതി റഫറന്‍സ് തേടുന്നതില്‍ എന്താണ് പ്രശ്‌നം?; കേരളത്തിന്‍റെ വാദത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി

മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍(എംഎസിടി) തയ്യാറായില്ല. ഈ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

ഭാര്യയും ഭര്‍ത്താവും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കളും ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. ഭാര്യയുടെ സാരിയുടെ അഗ്രഭാഗം പിന്‍ചക്രത്തില്‍ കുരുങ്ങി റോഡില്‍ വീണു. ഭാര്യയുടെ തലയ്ക്ക് ഏറ്റ ഗുരുതരമായ പരിക്കിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ തട്ടാതെയാണ് അപകടം ഉണ്ടായതെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു എംഎസിടിയുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജസ്റ്റിസ് ഡിഗെ തയ്യാറായില്ല.

Ai image
പെരുമഴയില്‍ മുങ്ങി മുംബൈ; ഗതാഗതം നിശ്ചലം; ഓഫീസുകള്‍ക്ക് അവധി; 48 മണിക്കൂര്‍ നിര്‍ണായകം

ബൈക്കില്‍ നാല് പേര്‍ സഞ്ചരിച്ചത് ഇന്‍ഷുറന്‍സ് പോളിസിയുടെ ലംഘനമാണെന്ന ഇന്‍ഷുറന്‍സ് കമ്പനി വാദവും ജഡ്ജി തള്ളിക്കളഞ്ഞു. ബൈക്കില്‍ നാല് പേര്‍ യാത്ര ചെയ്തുവെങ്കിലും മരിച്ച സ്ത്രീയും ഭര്‍ത്താവും മൂന്ന് വയസ് പ്രായമുള്ള രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് അവരോടൊപ്പം യാത്ര ചെയ്തത്. ഇത് ഇന്‍ഷുറന്‍സ് പോളിസിയുടെ ലംഘനമായി കണക്കാക്കാനാകില്ലെന്നും ജഡ്ജി വ്യക്തമാക്കി.

Summary

'Accident' Includes Sudden Slipping, Involvement Of Another Vehicle Not Necessary For Claiming Compensation: Bombay High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com