അയല്‍വാസിയെ വളര്‍ത്തുനായ കടിച്ചു കൊന്നു; അന്വേഷണം

വൈകീട്ട് അയല്‍വാസി പിറ്റ്ബുള്‍ വിഭാഗത്തില്‍പ്പെട്ട വളര്‍ത്തുനായയെ നടത്താനായി കൊണ്ടുപോകുകയായിരുന്നു. ഈ സമയത്ത് വീടിനടുത്ത് ഇരിക്കുകയായിരുന്ന കരുണാകരനെ നായ ആക്രമിക്കുകയായിരുന്നു.
one person dies after being bitten by a pitbull dog in chennai
അയല്‍വാസിയെ വളര്‍ത്തുനായ കടിച്ചു കൊന്നു
Updated on
1 min read

ചെന്നൈ: കുമരന്‍ നഗറില്‍ വളര്‍ത്തുനായ 48 വയസുകാരനെ കടിച്ചുകൊന്നു. വിഎസ് എന്‍ ഗാര്‍ഡന്‍ ഏരിയയില്‍ താമസിക്കുന്ന കരുണാകരനാണ് നായയുടെ കടിയേറ്റ് മരിച്ചത്. അയല്‍വാസിയായ പൂങ്കൊടി വളര്‍ത്തുന്ന നായയാണ് കടിച്ചത്. വൈകീട്ടായിരുന്നു സംഭവം

വൈകീട്ട് അയല്‍വാസി പിറ്റ്ബുള്‍ വിഭാഗത്തില്‍പ്പെട്ട വളര്‍ത്തുനായയെ നടത്താനായി കൊണ്ടുപോകുകയായിരുന്നു. ഈ സമയത്ത് വീടിനടുത്ത് ഇരിക്കുകയായിരുന്ന കരുണാകരനെ നായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കരുണാകരന്‍ ബോധരഹിതനായി.

one person dies after being bitten by a pitbull dog in chennai
'മമ്മൂട്ടിക്കെതിരെ കേസ് കൊടുത്തയാളാണ്, കൂരിരുട്ടില്‍ പൂച്ചയെ തപ്പുകയാണ്'

രക്ഷിക്കാന്‍ ശ്രമിച്ച വളര്‍ത്തുനായയുടെ ഉടമ പൂങ്കൊടിക്കും നായയുടെ കടിയേറ്റു. നാട്ടുകാര്‍ നായയെ ഓടിക്കുകയും പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും കരുണാകരന്‍ മരിച്ചിരുന്നു. പൂങ്കൊടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വളര്‍ത്തനായ കടിച്ച് 48 കാരന്‍ മരിച്ച സംഭവവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

Summary

A pet dog fatally bit a 48-year-old man in Kumaran Nagar. Karunakaran, a resident of the VSN Garden area, died after being bitten by the dog.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com