ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കൊന്നു; യുവതിയെ വെറുതെവിട്ട് പൊലീസ്

രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെയാണ് യുവാവ് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ചെന്നൈ: ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ സ്വയരക്ഷയ്ക്കായി കൊന്ന 23കാരിയെ വെറുതേ വിട്ട് തമിഴ്‌നാട് പൊലീസ്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെയാണ് യുവാവ് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം. രക്ഷപ്പെടുന്നതിന് ഇടയില്‍ യുവതി അക്രമിയെ തള്ളിമാറ്റി. പാറയില്‍ തല ഇടിച്ചാണ് ഇയാള്‍ മരിച്ചത്. മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായത് കൊണ്ട് സ്റ്റേഷന്‍ ജാമ്യത്തില്‍ യുവതിയെ പൊലീസ് വിട്ടയച്ചു എന്നാണ് റിപ്പോര്‍ട്ട്്. ഐപിസി 100-ാം വകുപ്പു പ്രകാരമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മരിച്ചത് ഇതരസംസ്ഥാന െതാഴിലാളിയാണെന്നാണ് പൊലീസിന്റെ നിഗമനം. ജോലി സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ബലാല്‍സംഗം ചെയ്യാനായിരുന്നു ശ്രമം.

ഇതിനിടെ നടന്ന പിടിവലിയില്‍ ഇയാള്‍ പാറക്കല്ലില്‍ തല ഇടിച്ച് വീഴുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. അന്വേഷണം ആരംഭിച്ചതോടെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഇതോടെയാണ് സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതാണെന്ന് പൊലീസിന് വ്യക്തമായത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com