

മുംബൈ: മഹാരാഷ്ട്രയില് അമ്മായിയമ്മയെ കൊലപ്പെടുത്തി സ്വകാര്യഭാഗത്ത് മുളവടി കുത്തിക്കയറ്റിയ സംഭവത്തില് യുവാവ് അറസ്റ്റില്. തലയ്ക്ക് ടൈലു കൊണ്ട് അടിച്ച ശേഷം കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. തുടര്ന്ന് മരുമകന് സ്വകാര്യഭാഗത്ത് മുളവടി കുത്തിക്കയറ്റി എന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ ആക്രമണത്തില് സ്ത്രീയുടെ ആന്തരികാവയവങ്ങള് പുറത്തുവന്നു.
മുംബൈ കിഴക്കന് വിലെ പാര്ലെയിലാണ് സംഭവം. മകള്ക്കൊപ്പമാണ് സ്ത്രീ കഴിഞ്ഞിരുന്നത്. മാല മോഷണക്കേസില് മൂന്ന് വര്ഷം ജയിലായിരുന്ന യുവാവ് സെപ്റ്റംബര് ഒന്നിനാണ് ജയില് മോചിതനായത്. ഭാര്യയെ കാണാന് വീട്ടില് വന്നപ്പോള് യുവതി മറ്റൊരു വിവാഹം ചെയ്തതായും ഗര്ഭിണിയാണെന്നും തിരിച്ചറിഞ്ഞു.
രണ്ടാം ഭര്ത്താവിനെ ഉപേക്ഷിച്ച് വരാന് യുവാവ് ആവശ്യപ്പെട്ടു. അടുത്ത ദിവസം മുന്ഭാര്യയെ കാണാന് എത്തിയപ്പോള് യുവതി വീട്ടില് ഉണ്ടായിരുന്നില്ല. യുവതി എവിടെ പോയെന്ന് അറിയാന് അമ്മായിയമ്മയോട് തിരക്കി. എന്നാല് വിവരം പറയാന് അമ്മായിയമ്മ കൂട്ടാക്കിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നിരവധി തവണയാണ് സ്ത്രീയെ കത്തി കൊണ്ട് കുത്തിയത്. കൊലപാതകം നടന്ന് പിറ്റേന്ന് തന്നെ പ്രതിയെ പിടികൂടിയതായും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates