ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

കുടുംബത്തില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ ഫാറൂഖിന്റെ ഭാര്യ താഹിറ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് ബുര്‍ഖയോ നിഖാബോ അവര്‍ ധരിച്ചിരുന്നില്ല
Man murders wife and two daughters for allegedly not wearing a burqa outside
Man murders wife and two daughters for allegedly not wearing a burqa outsideX
Updated on
1 min read

ലഖ്‌നൗ: ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. പ്രതിയായ ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 10ന് കാന്‍ധല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് സംഭവം. എന്നാല്‍, ഒരാഴ്ച കഴിഞ്ഞാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്.

Man murders wife and two daughters for allegedly not wearing a burqa outside
ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

കുടുംബത്തില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ ഫാറൂഖിന്റെ ഭാര്യ താഹിറ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് ബുര്‍ഖയോ നിഖാബോ അവര്‍ ധരിച്ചിരുന്നില്ല. ഇതാണ് ഭര്‍ത്താവിനെ ചൊടിപ്പിക്കാനുണ്ടായ കാരണം. താഹിറ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഫാറൂഖ് ഇതിനെച്ചൊല്ലി കലഹമുണ്ടാക്കിയതായി പൊലീസ് പറയുന്നു. തുടര്‍ന്നായിരുന്നു കൂട്ടക്കൊലപാതകം.

താഹിറയെയും മക്കളായ ആഫ്രീനെയും സെഹ്‌റിനെയും അഞ്ച് ദിവസമായി കാണാനില്ലായിരുന്നു. ഫറൂഖിന്റെ പിതാവാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് ഫാറൂഖിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ എല്ലാം നിഷേധിക്കുകയും പൊലീസിനെ കബളിപ്പിക്കാനുമാണു ശ്രമിച്ചത്.

Man murders wife and two daughters for allegedly not wearing a burqa outside
വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

തുടര്‍ച്ചായി ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഫാറൂഖ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ താഹിറയെയും മൂത്ത മകള്‍ ആഫ്രീനെയും വെടിവെച്ച് കൊന്നതായും ഇളയ മകള്‍ സെഹ്‌റിനെ കഴുത്ത് ഞെരിച്ച് കൊന്നതായും ഇയാള്‍ വെളിപ്പെടുത്തി. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായും ഇയാള്‍ പറഞ്ഞു.

കക്കൂസ് നിര്‍മാണത്തിനായി നേരത്തെ കുഴിച്ച കുഴിയാണ് മൃതദേഹങ്ങള്‍ മറയ്ക്കാന്‍ ഉപയോഗിച്ചതെന്നും ഇതാണ് സംഭവം ദിവസങ്ങളോളം പുറത്തുവരാതിരുന്നതിനു കാരണമായതെന്നും പൊലീസ് പറയുന്നു. കുറ്റസമ്മതത്തെ തുടര്‍ന്ന് ഫാറൂഖിനെ പൊലീസ് വീട്ടിലെത്തിക്കുകയും മുറ്റത്ത് കുഴിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. താഹിറയുടെയും രണ്ട് പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ കുഴിയില്‍ നിന്ന് കണ്ടെടുത്തു.

Summary

Shocking incident in UP: Man murders wife and two daughters for allegedly not wearing a burqa outside. Police arrest suspect

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com