ഭാര്യക്ക് മുന്‍ ഭര്‍ത്താവുമായി ബന്ധമെന്ന് സംശയം, സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു; ഭര്‍ത്താവിനെതിരെ പരാതി 

കിടപ്പറ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് അപമാനിച്ചു എന്ന് കാട്ടി ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗളൂരു: സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് അപമാനിച്ചു എന്ന് കാട്ടി ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. യുവതിക്ക് മുന്‍ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

ബംഗളൂരുവിലാണ് സംഭവം. ഭര്‍ത്താവ് ഹരികൃഷ്ണയ്‌ക്കെതിരെയാണ്‌ 29 വയസുകാരി പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവും ഒന്നിച്ചുളള സ്വകാര്യ നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി അപമാനിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ അറിവോടെയായിരുന്നില്ല ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്ക് ദൃശ്യങ്ങള്‍ കൈമാറി എന്ന് പൊലീസ് പറയുന്നു. ഫെയ്‌സ്ബുക്കില്‍ തന്റെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതോടെയാണ് അപമാനിച്ചു എന്ന് കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കിയത്.

നഴ്‌സായി ജോലി ചെയ്യുന്ന യുവതി 2008 ല്‍ ഷഫീക്ക് എന്നയാളെ വിവാഹം ചെയ്തു. 2015ല്‍ ഇരുവരും വിവാഹമോചനം നേടി. തുടര്‍ന്ന് 2019ലാണ് ഹരികൃഷ്ണനും യുവതിയും പ്രണയത്തെ തുടര്‍ന്ന് വിവാഹം ചെയ്യുന്നത്‌.
കല്യാണത്തിന് ശേഷവും യുവതി മുന്‍ ഭര്‍ത്താവുമായി ബന്ധം തുടരുന്നതായുളള സംശയമാണ് ഭര്‍ത്താവിനെ കൊണ്ട് ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

ഇക്കാര്യം പറഞ്ഞ് യുവതിയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ട്. അതിനിടെയാണ് യുവതി അറിയാതെ വീഡിയോ പകര്‍ത്തിയതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com