'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നു എന്നും മായാവതി വ്യക്തമാക്കി
akash anand, mayawati
ആകാശ് ആനന്ദ് മായാവതിക്കൊപ്പം പിടിഐ
Updated on
1 min read

ന്യൂഡൽഹി: ബിഎസ്പി ദേശീയ കോ ഓർഡിനേറ്റർ പദവിയിൽ നിന്നും അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി അധ്യക്ഷ മായാവതി മാറ്റി. രാഷ്ട്രീയ പക്വത കാണിക്കാത്തതിനാലാണ് ആകാശിനെ ചുമതലകളിൽ നിന്നും നീക്കിയതെന്ന് മായാവതി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആകാശ് ആനന്ദിന് പക്വതയില്ലെന്നാണ് മായാവതി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്. പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നു എന്നും മായാവതി വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്പിയില്‍ തന്റെ പിന്‍ഗാമിയായി ആകാശിനെ നിശ്ചയിച്ചതും മായാവതി പിന്‍വലിച്ചു.

akash anand, mayawati
കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആകാശിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചത്. ബിജെപി സര്‍ക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി താരതമ്യം ചെയ്തുള്ള ആകാശ് ആനന്ദിന്റെ പോസ്റ്റ് അടുത്തിടെ വിവാദമായിരുന്നു. എതിർ സ്ഥാനാർത്ഥികളെ ചെരിപ്പുകൊണ്ട് അടിക്കണമെന്നും ബിജെപിയുടേത് വഞ്ചകരുടെ സർക്കാരാണെന്നും ആകാശ് അഭിപ്രായപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com