മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവം; ശ്രീലങ്കന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി, പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഏതു സാഹചര്യത്തിലും ബലപ്രയോഗം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
MEA summoned the acting high commissioner of Sri Lanka lodged a strong protest
അറസ്റ്റിലയായവരുടെ കുടുംബാംഗങ്ങള്‍ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഡെല്‍ഫ്റ്റ് ദ്വീപിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സേന വെടിയുതിര്‍ത്തതായും 13 പേര്‍ പിടിയിലായതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഏതു സാഹചര്യത്തിലും ബലപ്രയോഗം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ അറിയിച്ചു. 'മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ട്, നിലവില്‍ അവര്‍ ജാഫ്‌ന ടീച്ചിങ് ആശുപത്രിയില്‍ ചികിത്സയിലാണ്, മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കി' ' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ജാഫ്‌നയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കി. ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി, സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി,' വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

INDIA Alliance Parties Express Resentment Over Congress’ Solo Protest Outside PM’s Residence
MV WAN HAI 503
 Strait of Hormuz
US deported 1076 Indians in 2026; Ministry of External Affairs says it will cooperate with US to prevent illegal immigration and human trafficking
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com