എല്ലാം പരിഹരിച്ചെന്ന് ശിവകുമാര്‍; രാജി പിന്‍വലിച്ച് രാമലിംഗ റെഡ്ഡി

ചില തെറ്റിദ്ധാരണകളുടെ പുറത്തായിരുന്നു രാജിയെന്നും രാമലിംഗ റെഡ്ഡി പാര്‍ട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു
Minister Ramalinga Reddy’s resignation issue resolved, says Chief Minister Shivakumar
രാമലിംഗ റെഡ്ഡി- ഡികെ ശിവകുമാര്‍
Edited By:
Updated on
1 min read

ബംഗളൂരു: കര്‍ണാടകയില്‍ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിന്‍വലിച്ചെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. ചില തെറ്റിദ്ധാരണകളുടെ പുറത്തായിരുന്നു രാജിയെന്നും രാമലിംഗ റെഡ്ഡി പാര്‍ട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചത്.

Minister Ramalinga Reddy’s resignation issue resolved, says Chief Minister Shivakumar
മമതയുടെ യോഗത്തില്‍ പങ്കെടുത്തത് 67 എംഎല്‍എമാര്‍, രേഖകള്‍ ഓണ്‍ലൈനില്‍; വ്യാജ ഒപ്പ് വിവാദത്തില്‍ വഴിത്തിരിവ്

പുതിയ ഭരണകൂടത്തിന് വലിയ നാണക്കേട് ഉണ്ടാക്കിക്കൊണ്ടാണ് മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി വെള്ളിയാഴ്ച ഡികെ ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. തനിക്ക് ബെംഗളൂരു വികസന വകുപ്പാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം ജലസേചന വകുപ്പാണ് നല്‍കിയതെന്നുമായിരുന്നു റെഡ്ഡിയുടെ ആരോപണം. വാട്സ്ആപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് തന്റെ രാജിക്കത്ത് അയച്ചത്.

Minister Ramalinga Reddy’s resignation issue resolved, says Chief Minister Shivakumar
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി; ജീവനക്കാരന്‍ അറസ്റ്റില്‍

റെഡ്ഡി തന്റെ രാജി 'വാട്സ്ആപ്പിലൂടെ' അയച്ചതായി ശനിയാഴ്ച മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. രാജിയോട് പ്രതികരിച്ച ശിവകുമാര്‍, റെഡ്ഡി തന്റെ 'ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്ന്' വിശേഷിപ്പിക്കുകയും മുതിര്‍ന്ന നേതാവുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. രാജിക്ക് പിന്നാലെ വെള്ളിയാഴ്ച രാത്രി ശിവകുമാര്‍ രാമലിംഗ റെഡ്ഡിയുമായി രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. 'അദ്ദേഹം (രാമലിംഗ റെഡ്ഡി) എന്റെ സുഹൃത്താണ്, എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. അനാവശ്യ കഥകള്‍ മെനയരുത്; അവയെല്ലാം പൊളിഞ്ഞുപോകും. അതെ, അദ്ദേഹം വാട്സാപ്പിലൂടെയാണ് രാജി അയച്ചത്, പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലായി.' ഡികെ ശിവകുമാര്‍ പറഞ്ഞു.

മന്ത്രിസഭയില്‍ വനിതാ മന്ത്രിമാരില്ലാത്തതിലും ഡി.കെ. ശിവകുമാര്‍ വിമര്‍ശനം നേരിടുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ഒരു വനിതാ മന്ത്രിയെപ്പോലും ഉള്‍പ്പെടുത്താത്തതില്‍ നിരാശയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ ചൂണ്ടിക്കാട്ടിയിരുന്നു. വിമര്‍ശനങ്ങളോട് പ്രതികരിച്ച ശിവകുമാര്‍, മന്ത്രിസഭയില്‍ ഇനിയും ഒട്ടേറെ ഒഴിവുകളുണ്ടെന്നും മന്ത്രിസഭ വികസിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നും പറഞ്ഞു. ജൂണ്‍ മൂന്നിനാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Summary

Minister Ramalinga Reddy’s resignation issue resolved, says Chief Minister Shivakumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramalinga Reddy resigns
DK Shivakumar to become India's richest chief minister
DK Shivakumar takes oath as Karnataka CM
today top five news
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com