കുടുംബസമേതം വിരുന്നിനെത്തി, മദ്യലഹരിയില്‍ മൂന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു; അറസ്റ്റ് 

കുടുംബസമേതം വിരുന്നിനെത്തി, മദ്യലഹരിയില്‍ മൂന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു; അറസ്റ്റ് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബറെയ്‌ലി: കുടുംബത്തോടൊപ്പം വിരുന്നുവന്ന അയല്‍ക്കാരന്‍ മദ്യലഹരിയില്‍ മൂന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലാണ് സംഭവം. കഴിഞ്ഞ ഇരുപത്തിയഞ്ചിനാണ് അയല്‍ക്കാരനെയും കുടുംബത്തെയും കുട്ടിയുടെ വീട്ടിലേക്ക് വിരുന്നിനു ക്ഷണിച്ചത്. കുടുംബാംഗങ്ങള്‍ സംസാരിച്ചിരിക്കെ കുട്ടിയുമായി ഒഴിഞ്ഞ സ്ഥലത്തേക്കു പോയ പ്രതി ലൈംഗികമായി  ഉപദ്രവിക്കുകയായിരുന്നു. ആരോടും പറയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. 

രണ്ടു ദിവസത്തിനു ശേഷം സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ട കുട്ടിയെ അമ്മൂമ്മ ചോദ്യം ചെയ്തു. അങ്ങനെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. 

പ്രതിയുടെ ഭാര്യ നാലു മാസം ഗര്‍ഭിണിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com