

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രണയം നിരസിച്ചതിന് 17കാരിയെ വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു. 19കാരനായ യുവാവിനെയും കൂട്ടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. അത്ഭുതകരമായി രക്ഷപ്പെട്ട 17കാരി നിസാര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലക്‌നൗവിലാണ് സംഭവം. 19കാരനായ ശിവ ഗുപ്തയും കൂട്ടുകാരന്‍ സുമിത് ഗുപ്തയുമാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്.
അനാഥയായ പെണ്‍കുട്ടി അമ്മാവന്റെ കൂടെയാണ് താമസിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ വീടിന് സമീപം ഭക്ഷണശാല നടത്തുകയാണ് ശിവ ഗുപ്ത. ശിവ ഗുപ്തയുടെ കടയില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ എത്തിയതോടെയാണ് ഇരുവരും അടുപ്പത്തിലായതെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച ശിവയും കൂട്ടുകാരനും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി. പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതിടെ, 17കാരി ഒച്ചവെച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ അമ്മാവനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി കെട്ടിടത്തിന്റെ ടെറസിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ സംഘം പെണ്‍കുട്ടിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സണ്‍ഷെയ്ഡില്‍ നിന്ന വീണ പെണ്‍കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തോളെല്ലിനും ഇടുപ്പിനും നിസാര പരിക്കേറ്റു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട ശിവ ഗുപ്ത, സുമിത് ഗുപ്ത എന്നിവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates