തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അവസാനിപ്പിക്കണം; ഇല്ലെങ്കില്‍ വൻ പിഴ ഈടാക്കും; പതഞ്ജലിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് പതഞ്ജലിയോട് സുപ്രീംകോടതി. പതഞ്ജലി ആയുര്‍വേദ് ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ രോഗങ്ങള്‍ ഭേദമാക്കുമെന്ന തെറ്റായ രീതിയിലുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരെയാണ് സുപ്രീം കോടതി പരാമര്‍ശം.
പതഞ്ജലി ആയുര്‍വേദിന്റെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉടന്‍ പിന്‍വലിക്കണം. അത്തരം ലംഘനങ്ങള്‍ കോടതി വളരെ ഗൗരവമായിട്ടാണ് കാണുന്നത്. ഒരു പ്രത്യേക രോഗം ഭേദമാക്കുമെന്ന് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന ഓരോ ഉല്‍പ്പന്നത്തിനും ഒരു കോടി രൂപ വരെ പിഴ ചുമത്തുന്നത് പരിഗണിക്കുകയും ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.
കോവിഡ്-19 വാക്സിനേഷനെതിരേ പതഞ്ജലി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അഹ്സനുദ്ദീന്‍ അമാനുള്ള, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വഞ്ചനാപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇല്ലെങ്കില്‍ കാര്യമായ പിഴ ചുമത്തുമെന്നുമെന്നുമാണ് കോടതി താക്കീത് നല്‍കിയിരിക്കുന്നത്.
കോവിഡ് -19 വ്യാപന സമയത്ത് അലോപ്പതി മരുന്നുകളുടെ ഉപയോഗത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ഐഎംഎ കേസ് കൊടുത്തിരുന്നു. ഇത്തരത്തിലുള്ള നിരവധി ക്രിമിനല്‍ കേസുകള്‍ രാംദേവ് നേരി
നല്‍കിയ വിവിധ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന രാംദേവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 269, 504 വകുപ്പുകള്‍ പ്രകാരമാണ് രാംദേവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസുകള്‍ റദ്ദാക്കാനുള്ള അപേക്ഷ കേന്ദ്രത്തിനും അസോസിയേഷനും ഒക്ടോബര്‍ 9 ന് രാംദേവ് നല്‍കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

