

ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം നേരിടുന്ന ഭീകര പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുതയില്ലാത്ത നയത്തിന് പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘ വീക്ഷണമാണെന്നും അമിത് ഷാ പറഞ്ഞു.
ഭീകരവിരുദ്ധ സമ്മേളനത്തിന് മുന്നോടിയായാണ് ആഭ്യന്തരമന്ത്രി ഭീകരവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. മൂന്നാമത് ഭീകരവിരുദ്ധ സമ്മേളനം ആണ് ഡല്‍ഹിയിലെ സുഷമസ്വരാജ് ഭവനില്‍ നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന എന്‍ഐഎ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായത്തെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബറില്‍ തീവ്രവാദ ധനസഹായം തടയുന്നതിലെ വെല്ലുവിളികളെ നേരിടാന്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് 93 രാജ്യങ്ങളേയും ബഹുമുഖ സംഘടനകളേയും ഉള്‍പ്പെടുത്തി ദിവസത്തെ 'നോ മണി ഫോര്‍ ടെറര്‍' (എന്‍എംഎഫ്ടി) എന്ന പേരില്‍ എന്‍ഐഎ രണ്ട് ദിവസത്തെ മന്ത്രിതല സമ്മേളനം സംഘടിപ്പിച്ചിരുന്നു. തീവ്രവാദവും അതിന്റെ ധനസഹായവും എല്ലാ തരത്തിലും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയായി തുടരുകയാണെന്നും ഏത് തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളായാലും സാമ്പത്തിക സഹായം നല്‍കുന്നത് കുറ്റകരമാണെന്നും ആ സമ്മേളനത്തില്‍ വിവിധ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള പരിഗണനയോ സ്വാധീനമോ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു സമ്മേളനത്തില്‍ തീരുമാനമുണ്ടായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
