ജി20 ഉച്ചകോടിക്കായി മോദി ബ്രസീലിലേക്ക്; നൈജീരിയയും ഗയാനയും സന്ദര്‍ശിക്കും

ഈ മാസം 16മുതല്‍ 19 വരെയാണ് മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം
narendra modi
നരേന്ദ്രമോദിഎക്‌സ്
Updated on: 
1 min read

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീല്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ബ്രസിലിനെ കൂടാതെ നൈജിരിയയും ഗയാനയും മോദി സന്ദര്‍ശിക്കും. ഈ മാസം 16മുതല്‍ 19 വരെയാണ് മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം. ഉച്ചകോടിയില്‍ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് അറിയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നൈജീരിയന്‍ പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് നവംബര്‍ 16ന് മോദി നൈജീരിയ സന്ദര്‍ശിക്കുന്നത്. 17 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇന്ത്യയും നൈജീരയിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുള്ള തന്ത്രപ്രധാനവിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യും. നൈജീരിയയിലുള്ള ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.

ബ്രസീലിലെ റിയോ ജി ജനൈറോയിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യയില്‍ വച്ചായിരുന്നു ജി ഉച്ചകോടി നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER