സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രാജ്യത്തിന്റെ ശത്രുക്കളെ ചെറുത്തു തോല്‍പ്പിക്കണം: പ്രധാനമന്ത്രി

'രാജ്യം ആദ്യം' എന്ന ആദര്‍ശം പിന്തുടരാന്‍ മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു
Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദിPTI
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശത്രുക്കളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കള്‍ക്കെതിരെ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. 'രാജ്യം ആദ്യം' എന്ന ആദര്‍ശം പിന്തുടരാന്‍ മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന് ദോഷം വരുത്തുന്നവരും, സമൂഹത്തെ ഭിന്നിപ്പിക്കുന്നവരും, സാംസ്‌കാരിക മൂല്യങ്ങളെ എതിര്‍ക്കുന്നവരുമായ ശക്തികളെ ചെറുത്തു തോല്‍പ്പിക്കണമെന്നും മോദി പറഞ്ഞു.

Narendra Modi
സംസ്ഥാനത്ത് മഴ കനക്കുന്നു, തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; ആറിടത്ത് യെല്ലോ അലർട്ട്

ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിജയദശമി ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡല്‍ഹി ഐപി എക്‌സ്റ്റെന്‍ഷനില്‍ നടന്ന പരിപാടിയില്‍ പതിനായിരത്തിലേറെപ്പേര്‍ പങ്കെടുത്തു. രാജ്യത്തിന് ദോഷം വരുത്തുന്ന ശക്തികള്‍, സമൂഹത്തെ ഭിന്നിപ്പിക്കുന്നവര്‍, നമ്മുടെ സംസ്‌കാരത്തെ വെറുക്കുന്ന മനോഭാവം ഇവയെല്ലാം രാജ്യത്തിന്റെ ശത്രുക്കളാണ്. പ്രധാനമന്ത്രി പറഞ്ഞു.

ശരിയുടെയും നന്മയുടേയും വിജയമാണ് ദസറ അടയാളപ്പെടുത്തുന്നത്. നമ്മുടെ സംസ്‌കാരമാണ് നമ്മുടെ അടയാളം. ശ്രീരാമന്റെ മൂല്യങ്ങളെ എല്ലാവരും മുറുകെപ്പിടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുജനക്ഷേമമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ദസറ ആഘോഷ പരിപാടിയുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കലും നടന്നു.

Narendra Modi
ടൈഗര്‍ ഷറോഫ് ആയിരുന്നില്ല യഥാര്‍ത്ഥ ലക്ഷ്യം, പദ്ധതിയിട്ടത് മറ്റൊരു പ്രമുഖനെ വധിക്കാന്‍; പുതിയ വെളിപ്പെടുത്തല്‍
Narendra Modi
'മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കാത്തവര്‍, രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര വിവാദമാക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കാന്‍'
Summary

Modi urges unity against ‘enemies of the country’ at Delhi Dussehra event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com