വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി; 4 മരണം; 15 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ടാണ് അപകടത്തില്‍പെട്ടത്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
MP boat mishap: cruise capsizes in Jabalpur, 4 killed, rescue ops on
ജബല്‍പ്പൂരില്‍ ബോട്ട് മുങ്ങി നാല് മരണം
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബോട്ട് മുങ്ങി നാല് പേര്‍ക്ക് ദാരുണാന്ത്യം. ജബല്‍പൂരിലെ ബാര്‍ഗി അണക്കെട്ടിലാണ് അപകടം ഉണ്ടായത്. മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ടാണ് അപകടത്തില്‍പെട്ടത്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

MP boat mishap: cruise capsizes in Jabalpur, 4 killed, rescue ops on
ബംഗാളിലെ എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവിടാനില്ല; കാരണം തുറന്ന് പറഞ്ഞ്‌ ആക്‌സിസ് മൈ ഇന്ത്യ

അമിതഭാരം അപകടത്തിന് കാരണമായെന്നാണ്് പ്രാഥമിക വിലയിരുത്തല്‍. കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. 30 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ജബല്‍പൂര്‍ കലക്ടര്‍ രാഘവേന്ദ്ര സിങ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം സംഭവസ്ഥലത്തെത്തി.

Summary

MP boat mishap: cruise capsizes in Jabalpur, 4 killed, rescue ops on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com