പ്രണയമെന്ന് സംശയം, നടുറോഡില്‍ യുവാവിനെ  ബെല്‍റ്റ് ഊരി തല്ലി; നിലത്തിട്ട് ചവിട്ടി, സഹോദരനെ പോലെയെന്ന് കേണപേക്ഷിച്ച് പെണ്‍കുട്ടി

മധ്യപ്രദേശില്‍ യുവതിയുടെ വീട്ടുകാര്‍ നടുറോഡില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിയുടെ വീട്ടുകാര്‍ നടുറോഡില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ദത്തുപുത്രിയുമായി പ്രണയമാണെന്ന് സംശയിച്ച് യുവാവിനെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മധ്യപ്രദേശിലെ ഹാര്‍ദയിലാണ് സംഭവം. യുവാവിനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ലെതര്‍ ബെല്‍റ്റ് ഊരി മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദത്തുപുത്രിയുടെ കാമുകനാണ് എന്ന് സംശയിച്ചാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നടുറോഡില്‍ വച്ച് മര്‍ദ്ദിക്കുന്നത്. അതിനിടെ പെണ്‍കുട്ടിയെയും ലെതര്‍ ബെല്‍റ്റ് ഉപയോഗിച്ച് തല്ലുന്നതും വീഡിയോയില്‍ കാണാം. 

തന്റെ കൂട്ടുകാരന്‍ മാത്രമാണെന്നും സഹോദരനെ പോലെയാണെന്നും യുവതി കേണപേക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വളര്‍ത്തച്ഛനും ബന്ധുക്കളും ചേര്‍ന്ന് നിലത്തിട്ടാണ് യുവാവിനെ മര്‍ദ്ദിച്ചത്. തന്നെ വെറുതെ വിടണമെന്ന് യുവാവ് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. 

മകള്‍ക്ക് നേരെ യുവാവ് അതിക്രമം കാണിച്ചതായി അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ മകളും യുവാവും പരസ്പരം കുറ്റം പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരെയും പൊലീസ് വെറുതെ വിട്ടു. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. ഇരുവരെയും റോഡില്‍ ഒരുമിച്ചു കണ്ട ദേഷ്യത്തില്‍ വളര്‍ത്തച്ഛനും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ പെണ്‍കുട്ടിയുടെ അച്ഛനെതിരെയും ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com