മമത ബാനര്‍ജി
മമത ബാനര്‍ജിപിടിഐ

വനിതാ ഡോക്ടറുടെ കൊലപാതകം: പൊലീസിന് മുന്നില്‍ ഒരാഴ്ച മാത്രം, കേസ് സിബിഐക്ക് വിടുമെന്ന് മമത

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
Published on

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പി ജി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കില്‍ കേസ് സിബിഐക്ക് വിടുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

മമത ബാനര്‍ജി
മദ്രാസ് ഐഐടി വീണ്ടും നമ്പര്‍ വണ്‍, ഐഐഎസ് സി ബംഗളൂരു രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റി, പട്ടിക ഇങ്ങനെ

സംസ്ഥാന പൊലീസ് ഈ ആഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഒരാഴ്ചക്കുള്ളില്‍ തീരുമാനമായില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞായറാഴ്ചയ്ക്കകം കേസ് തെളിയിക്കാന്‍ പൊലീസിന് കഴിയുന്നില്ലെങ്കില്‍ ഈ കേസ് സിബിഐക്ക് കൈമാറും. കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വിജയ നിരക്ക് വളരെ കുറവാണ്. എങ്കിലും കേസ് സിബിഐക്ക് കൈമാറാന്‍ തന്നെയാണ് തീരുമാനം. ഡോക്ടറുടെ വീട് സന്ദര്‍ശിച്ച ശേഷം മമത പറഞ്ഞു. പ്രതികളായവരെ എത്രയും വേഗം കണ്ടെത്തണമെന്നും ആവശ്യമെങ്കില്‍ അവരെ തൂക്കിലെറ്റുമെന്നും മമത നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ ശനിയാഴ്ച പുലര്‍ച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com