

മൈസുരു: മൈസൂരു ജയദേവ ആശുപത്രിയില്‍ 24 മണിക്കുറിനിടെ 11 രോഗികള്‍ മരിച്ചു. ഹൃദ് രോഗത്തിന് ചികിത്സ തേടിയെത്തിയ ആളുകളാണ് മരിച്ചത്. ഐസിയുവില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നാണ് കൂട്ടിരിപ്പുകാരുടെ ആരോപണം. ആശുപത്രി മാനേജ്‌മെന്റിനെതിരെ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
തിങ്കളാഴ്ച രാവിലെ നാലും, രാത്രിയില്‍ ആറും, ചൊവ്വാഴ്ച രാവിലെ രണ്ടും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. 24 മണിക്കൂറിനിടെ ഇത്രയധികം ആളുകള്‍ മരിക്കാന്‍ ഇടയാതോടെ ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളും പരിഭ്രാന്തിയിലാണ്.
മരണപ്പെട്ടവരെല്ലാം അതീവ ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രി മാനേജ്‌മെന്റിനും മെഡിക്കല്‍ സ്റ്റാഫിനുമെതിരെ വലിയ പ്രതിഷേധം ഉടലെടുത്തു. ഈ കൂട്ടമരണങ്ങള്‍ക്ക് കാരണം ആശുപത്രിയുടെ കെടുകാര്യസ്ഥതയാണെന്നും അധികൃതര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates