എൻ ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാനായി തുടരും; നോയൽ ടാറ്റയുടെ എതിർപ്പ് തള്ളി കമ്പനി ബോർഡ്

2027 ഫെബ്രുവരി വരെയാണ് നിലവിൽ ചന്ദ്രശേഖരന് കാലാവധി ഉണ്ടായിരുന്നത്
N Chandrasekharan
എന്‍ ചന്ദ്രശേഖരന്‍ ഫയല്‍
Edited By:
Updated on
1 min read

മുംബൈ: ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കമ്പനി ബോർഡ് യോഗം തീരുമാനിച്ചു. യോ​ഗത്തിൽ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ ചെയർമാനായി ചന്ദ്രശേഖരന്റെ കാലാവധി നീട്ടു ന്നതിനെ എതിർത്തു. എന്നാൽ ബോർഡിലെ മറ്റ് അംഗങ്ങളെല്ലാം ഈ തീരുമാനത്തെ അനുകൂലിച്ചു.

N Chandrasekharan
'ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കും, റഷ്യന്‍ എണ്ണ ഇറക്കുമതി തുടരും'; യുഎസിന്റെ നീക്കം നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ

ടാറ്റാ സൺസിന്റെ ലിസ്റ്റിങ്, നേതൃത്വ പിന്തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ബോർഡിന്റെ നിർണായക തീരുമാനം. ടാറ്റ സൺസിന്റെ പ്രാരംഭ ഓഹരി വിൽപനയുമായി (ഐപിഒ) മുന്നോട്ടുപോകാനും ബോർഡ് പച്ചക്കൊടി കാണിച്ചതായാണ് റിപ്പോർട്ട്. 2027 ഫെബ്രുവരി വരെയാണ് നിലവിൽ ചന്ദ്രശേഖരന് കാലാവധി ഉണ്ടായിരുന്നത്.

ചെയർമാൻ നോയൽ ടാറ്റയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് കഴിഞ്ഞമാസമാണ് ചന്ദ്രശേഖരൻ‌ രാജി പ്രഖ്യാപിച്ചത്. ടാറ്റ സൺസ് ഡയറക്ടർ ബോർഡിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ടാറ്റ ട്രസ്റ്റ്സ് വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ട്. തീരുമാനത്തിനെതിരെ ടാറ്റ ട്രസ്റ്റ്സ് കോടതിയെ സമീപിച്ചേക്കും. ചന്ദ്രശേഖരന് കാലാവധി നീട്ടി നൽകിയ വാർത്ത പുറത്തുവന്നതോടെ ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.

N Chandrasekharan
സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; മകളുടെ ഭാവി സുരക്ഷിതമാക്കാം, കൂടുതല്‍ നേട്ടം എവിടെ?
N Chandrasekharan
67 ശതമാനം വര്‍ധന; 20 കൊല്ലം ജോലി ചെയ്താല്‍ എത്ര പെന്‍ഷന്‍ കിട്ടും?, അറിയാം ഇപിഎസ് പെന്‍ഷന്‍ മാറ്റം
N Chandrasekharan
പൊള്ളുന്ന വിലയിലും പെട്രോള്‍ കിട്ടാനില്ല; പാകിസ്ഥാന്‍ ലോക്ക്ഡൗണിലേക്ക്
Summary

N. Chandrasekaran will continue as Tata Sons Chairman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com