മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സര്‍വകലാശാല ഹോസ്റ്റലുകള്‍ക്ക് മുഖ്യമന്ത്രിയുടെ വസതിയുടെ പേര്‌

മാ​തോ​ശ്രീ എ​ന്നാ​കും സർവകലാശാലകളിൽ നിർമിക്കുന്ന ഹോസ്റ്റലുകൾക്ക് ഇനി പേര് നൽകുക
ഉദ്ധവ് താക്കറെ/ഫയല്‍ ചിത്രം
ഉദ്ധവ് താക്കറെ/ഫയല്‍ ചിത്രം
Updated on
1 min read

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ൾക്ക് മുഖ്യമന്ത്രിയുടെ വസതിയുടെ പേര് നൽകും. മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത് ആണ് ഇക്കാര്യം അറിയിച്ചത്.  

മാ​തോ​ശ്രീ എ​ന്നാ​കും സർവകലാശാലകളിൽ നിർമിക്കുന്ന ഹോസ്റ്റലുകൾക്ക് ഇനി പേര് നൽകുക. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യു​ടെ പേ​രാ​ണു മാ​തോ​ശ്രീ. 

നി​ല​വി​ലു​ള്ള ഹോ​സ്റ്റ​ലു​ക​ളു​ടെ പേ​രും മാ​തോ​ശ്രീ എ​ന്ന് മാ​റ്റും. രാം​ടെ​ക്കി​ലെ ക​വി കു​ല​ഗു​രു സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹോ​സ്റ്റ​ലി​ൻറെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചാ​ണ് മ​ന്ത്രി പേര് മാറ്റൽ അ​റി​യി​ച്ച​ത്. ഈ ​ഹോ​സ്റ്റ​ലി​നു മാ​തോ​ശ്രീ എ​ന്നാ​ണു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com