

പട്‌ന: ബിഹാറില്‍ മഹാസഖ്യത്തെ വീഴ്ത്തി ഭരണകക്ഷിയായ എന്‍ഡിഎ അധികാരം നിലനിര്‍ത്തിയപ്പോള്‍ മത്സരത്തിനിറങ്ങിയ ഒരു മന്ത്രി മാത്രം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച 25 മന്ത്രിമാരില്‍ 24 എന്‍ഡിഎ മന്ത്രിമാരും വിജയിച്ചപ്പോളാണ് സഖ്യത്തിന്റെ ശോഭകെടുത്തിയ ഒരു മന്ത്രിയുടെ പരാജയം.
തെരഞ്ഞെടുപ്പ് അങ്കത്തില്‍ ബിജെപിയുടെ 15 മന്ത്രിമാരാണ് വിജയിച്ചത്. ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി താരാപൂര്‍ മണ്ഡലത്തില്‍ നിന്നും വിജയ് കുമാര്‍ സിന്‍ഹ ലഖിസാരായ് സീറ്റിലും വിജയിച്ച് കയറി. ബിജെപിയിയുടെ മുതിര്‍ന്ന നേതാവായ കൃഷി മന്ത്രി പ്രേം കുമാര്‍ തുടര്‍ച്ചയായി എട്ടാം തവണയും ഗയ ടൗണ്‍ സീറ്റ് നിലനിര്‍ത്തി ജെഡി (യു)ലെ ബിജേന്ദ്ര യാദവ് (സുപോള്‍) നേടിയ റെക്കോര്‍ഡിനൊപ്പമെത്തി.
2020 ല്‍ സാഹെബ്ഗഞ്ചില്‍ നിന്ന് വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട് ബിജെപിയിലേക്ക് കൂറുമാറിയ മറ്റൊരു മന്ത്രിയായ രാജു കുമാര്‍ സിങ്ങും സീറ്റ് നിലനിര്‍ത്തി.സഞ്ജയ് സരോഗി (ദര്‍ഭംഗ), നിതിന്‍ നബിന്‍ (ബങ്കിപൂര്‍) എന്നിവര്‍ തുടര്‍ച്ചയായ അഞ്ചാം തവണയും സിറ്റിങ് സീറ്റ് നിലനിര്‍ത്തി.
വിജയിച്ച മറ്റ് ബിജെപി മന്ത്രിമാര്‍: രേണു ദേവി (ബെട്ടിയ), നിതീഷ് മിശ്ര (ജന്‍ജര്‍പുര്‍), നീരജ് കുമാര്‍ സിങ് 'ബബ്ലു' (ഛാതാപുര്‍), കേദാര്‍ പ്രസാദ് ഗുപ്ത (കുര്‍ഹാനി), ജിബേഷ് കുമാര്‍ (ജലെ), കൃഷ്ണാനന്ദന്‍ പാസ്വാന്‍ (ഹര്‍സിധി), വിജയ് കുമാര്‍ മണ്ഡല്‍, കൃഷ്ണ കുമാര്‍ മണ്ടൂ (അംനൂര്‍), സുനില്‍ കുമാര്‍ (ബീഹാര്‍ ഷെരീഫ്).
ഇങ്ങനെ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയ 24 മുന്‍ മന്ത്രിമാര്‍ വിജയിച്ചപ്പോള്‍ 2020 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എത്തി മന്ത്രിസഭയില്‍ കയറിയ സുമിത് കുമാര്‍ സിങ്ങിന് കാലിടറി. ജെഡിയു ടിക്കറ്റില്‍ മത്സരിച്ച സുമിത് കുമാര്‍ ചകായ് സീറ്റ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ഥി സാവിത്രി ദേവിയോട് ഏകദേശം 13,000 വോട്ടുകളുടെ വന്‍ പരാജയമാണ് സുമിത് കുമാ ഏറ്റുവാങ്ങിയത്. മുന്‍ മന്ത്രിയെന്നതിലുപരി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത സഹായിയായിരുന്ന നരേന്ദ്ര സിങ്ങിന്റെ മകനായിരുന്നു സുമിത്. മുന്‍ സര്‍ക്കാരില്‍ ശാസ്ത്ര, സാങ്കേതിക, സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകളുടെ ചുമതലയാണ് സുമിത് കുമാര്‍ സിങ്ങിനുണ്ടായിരുന്നത്.
ജെഡിയു നിരയില്‍ മന്ത്രിമാരായ ഷീല കുമാരി (ഫുല്‍പരസ്), ലെഷി സിങ് (ധംദഹ), രത്നേഷ് സദ (സോന്‍ബര്‍ഷ), മദന്‍ സാഹ്നി (ബഹാദൂര്‍പൂര്‍), വിജയ് കുമാര്‍ ചൗധരി (സരൈരഞ്ജന്‍), ജയന്ത് രാജ് (അമര്‍പൂര്‍), ശ്രാവണ്‍ കുമാര്‍ (നളന്ദ), മുഹമ്മദ് സമ ഖാന്‍ (ചൈന്‍പൂര്‍) എന്നിവരാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് വിജയിച്ച മറ്റു മന്ത്രിമാര്‍.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷിയായ ആര്‍ജെഡിക്കും കനത്ത പ്രഹരം ഏല്‍പ്പിച്ചാണ് ഭരണകക്ഷിയായ എന്‍ഡിഎ ബിഹാറിലെ മഹാസഖ്യത്തെ തകര്‍ത്തെറിഞ്ഞത്. എന്‍ഡിഎയുടെ രണ്ട് പ്രധാന ഘടകകക്ഷികളായ ബിജെപിയും ജെഡിയുവും മത്സരിച്ച 101 സീറ്റുകളില്‍ ഏകദേശം 85 ശതമാനം സീറ്റുകളിലും വിജയം കൊയ്തു. 243 അംഗ ബിഹാര്‍ നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തില്‍ വരികയും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates