ബിഹാറില്‍ ധാരണയായി; ജെഡിയു 16, ബിജെപി 17 സീറ്റുകളില്‍ മത്സരിക്കും

ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്.
നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റുകളിലും ബിജെപി പതിനേഴ് സീറ്റുകളിലും മത്സരിക്കും.
നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റുകളിലും ബിജെപി പതിനേഴ് സീറ്റുകളിലും മത്സരിക്കും.
Updated on: 
1 min read

ന്യൂഡല്‍ഹി: ബിഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി - ജെഡിയു സീറ്റ് ധാരണയായി. നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റുകളിലും ബിജെപി പതിനേഴ് സീറ്റുകളിലും മത്സരിക്കും. ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്.

അന്തരിച്ച രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ഒരുസീറ്റും രാഷ്ട്രീയ ലോക്‌മോര്‍ച്ചയ്ക്ക് ഒരു സീറ്റും നല്‍കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്‍ജെപി വൈശാലി, ഹാജിപൂര്‍, സമസ്തിപൂര്‍, കഗാരിയ, ജാമുയി മണ്ഡലങ്ങളില്‍ മത്സരിക്കും. ഗയ സീറ്റ് ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കാണ്. കരാകട്ട് സീറ്റില്‍ രാഷ്ട്രീയ ലോക് മോര്‍ച്ചയും മത്സരിക്കും. അടുത്തിടെയാണ് മഹാസഖ്യം വിട്ട് ജെഡിയു എന്‍ഡിഎ പാളയത്തില്‍ എത്തിയത്.

നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റുകളിലും ബിജെപി പതിനേഴ് സീറ്റുകളിലും മത്സരിക്കും.
തമിഴ്‌നാട്ടില്‍ ഒമ്പത്, പുതുച്ചേരിയിലെ ഏക സീറ്റും; ഡിഎംകെ-കോണ്‍ഗ്രസ് സീറ്റുധാരണയായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Will a case be registered against Rahul? INDIA bloc to intensify protests over Gyanesh Kumar's resignation
Top 5 News Today
Chief Election Commissioner Gyanesh Kumar
Gladiators
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com