പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറിന് തീപിടിച്ചപ്പോള്‍
പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറിന് തീപിടിച്ചപ്പോള്‍

ക്ഷേത്രത്തിന് മുന്നില്‍ ബുള്ളറ്റ് പൊട്ടിത്തെറിച്ചു- നടുക്കുന്ന വീഡിയോ

ആന്ധ്രാപ്രദേശില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു
Published on

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു. അമ്പലത്തിന് പുറത്ത് ബൈക്ക് പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്.

അനന്തപൂര്‍ ജില്ലയിലാണ് സംഭവം. രവിചന്ദ്ര വാങ്ങിയ പുതിയ ബൈക്കിനാണ് തീപിടിച്ചത്. മൈസൂരൂവില്‍ നിന്ന് 387 കിലോമീറ്റര്‍ ബൈക്ക്     ഓടിച്ച് ഗുണ്ടക്കല്‍ മണ്ഡലിലെ നെറ്റികാന്തി ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ എത്തിയതാണ് രവിചന്ദ്ര. ബൈക്ക് പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തില്‍ കയറിയ സമയത്താണ് ബുള്ളറ്റിന് തീപിടിച്ചത്.

ബുള്ളറ്റില്‍ ആളിപ്പടര്‍ന്ന തീയില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു.ആര്‍ക്കും ആളപായമില്ല. തീ ഉയരാനുള്ള കാരണം വ്യക്തമല്ല. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഒരു വാര്‍ത്ത കൂടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com