13,000 കോടി രൂപയുടെ തട്ടിപ്പ്: നീരവ് മോദിയുടെ സഹായി സന്ദീപ് മിസ്ത്രി അറസ്റ്റില്‍

2025 നവംബറില്‍ പ്രത്യേക കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് അനുസരിച്ചായിരുന്നു അറസ്റ്റ്
Sandeep Mistry
സന്ദീപ് മിസ്ത്രി എക്സ്
Edited By:
Updated on: 
1 min read

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു 13,000 കോടി രൂപ വായ്പയെടുത്തു വജ്രവ്യാപാരി നീരവ് മോദി മുങ്ങിയ കേസുമായി ബന്ധപ്പെട്ട്, നീരവിന്റെ സഹായി സന്ദീപ് മിസ്ത്രി അറസ്റ്റില്‍. യുഎഇയില്‍ നിന്നും നാടു കടത്തിയ സന്ദീപിനെ സിബിഐ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സന്ദീപിനെ ഒക്ടോബര്‍ ആറു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Sandeep Mistry
കനാലില്‍ തലയില്ലാത്ത ഉടല്‍; യുവതിയെ കൊന്ന് ശരീരം വെട്ടിമുറിച്ച് കനാലില്‍ തള്ളിയ ഇറച്ചിക്കട ഉടമ അറസ്റ്റില്‍

2025 നവംബറില്‍ പ്രത്യേക കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് അനുസരിച്ചായിരുന്നു അറസ്റ്റ്. നീരവ് മോദിയുടെ ഹോങ്കോങ് ആസ്ഥാനമായുള്ള ഫാന്‍സി ക്രിയേഷന്‍സ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നു സന്ദീപ് മിസ്ത്രി. പിഎന്‍ബി തട്ടിപ്പില്‍ മോദിക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത ഇയാളെ യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പു നടത്തിയതില്‍ നീരവ് മോദിയുമായും മറ്റു പ്രതികളുമായും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചനയില്‍ മിസ്ത്രി സജീവപങ്കുവഹിച്ചുവെന്ന് സിബിഐ. ആരോപിച്ചു. നീരവ് മോദി, ബന്ധു മെഹുല്‍ ചോക്‌സി തുടങ്ങിയവര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുകയാണ്.

ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഇവര്‍ മുംബൈയിലെ ബ്രാഡിഹൗസ് പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍നിന്ന് വ്യാജ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (എല്‍.ഒ.യു.) ഉണ്ടാക്കിയെടുത്ത് രണ്ടു ബില്യണ്‍ യു എസ് ഡോളറിലധികം (13,000 കോടിയിലധികം രൂപ) തട്ടിപ്പു നടത്തിയെന്നാണ് കേസ്. നീരവ് മോദി നിലവില്‍ ലണ്ടനിലും മെഹുല്‍ ചോക്‌സി ബല്‍ജിയത്തിലും ജയിലിലാണ്.

Sandeep Mistry
പാകിസ്ഥാന്‍ വ്യോമപാതക്ക് പകരം ബദല്‍പാതകള്‍ തേടി ഇന്ത്യ; ചൈനയുമായി ചര്‍ച്ച, റിപ്പോര്‍ട്ട്
Sandeep Mistry
ജമ്മുവില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സൈനികര്‍ കൊല്ലപ്പെട്ടു; അന്വേഷണം
Sandeep Mistry
കെട്ടുകണക്കിന് പണം, സ്വര്‍ണ്ണം, ഒന്നര കോടിയുടെ ഹെറോയിന്‍; അന്തര്‍ സംസ്ഥാന മയക്കുമരുന്ന് ശൃംഖല 'തലൈവി' അറസ്റ്റില്‍
Summary

₹13,000 crore fraud: Nirav Modi's aide Sandeep Mistry arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com