

ഹൈദരാബാദ്: യുവതിയുടെ തലയില്ലാത്ത ഉടല്‍ കനാലിന് സമീപം കണ്ടെത്തിയ സംഭവത്തില്‍ ഇറച്ചിക്കട ഉടമ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് മംഗളഗിരി സ്വദേശിനി കല്യാണി (35) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഷാഫി (35) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 18 ന് ഇബ്രാഹിംപട്ടണത്തെ ഒരു കനാലിന് സമീപമാണ് തലയില്ലാത്ത ഉടല്‍ കണ്ടെത്തിയത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഡ്രോണുകളുടെയും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ നടത്തിയ തിരച്ചിലില്‍ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും കനാലില്‍ നിന്നും കണ്ടെത്തിയിരുന്നു. ഒരു കൈ ലഭിച്ചിരുന്നില്ല. അജ്ഞാത മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ, കയ്യിലെ ടാറ്റൂവും മറ്റ് അടയാളങ്ങളും തിരിച്ചറിഞ്ഞ് യുവതിയുടെ സഹോദരന്‍ മരിച്ചത് കല്യാണി ആണെന്ന് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫി അറസ്റ്റിലായത്. സെപ്റ്റംബര്‍ 17 ന് ഷാഫിയുടെ ഭവാനിപുരത്തുള്ള വീട്ടില്‍ വച്ചാണ് കല്യാണി കൊല്ലപ്പെട്ടതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ദുര്‍ഗ്ഗ റാവു പറഞ്ഞു. ഇറച്ചി കട നടത്തുന്ന മുഹമ്മദ് ഷാഫി, ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പണത്തെയും കല്യാണിയുടെ കുട്ടിയെയും ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി.
തുടര്‍ന്ന് ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കല്യാണിയുടെ തലയും കാലുകളും മറ്റു ശരീരഭാഗങ്ങളും മുറിച്ചുമാറ്റി. ഇവ ഗോല്ലാപ്പുടി പ്രദേശത്തെ കനാലില്‍ കൊണ്ടുപോയി തള്ളി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന പ്രതിയുടെ സുഹൃത്തിനായും പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates