Nitin Gadkari
നിതിൻ ​ഗഡ്കരി ഫയൽ

അമിത് ഷായ്ക്ക് തൊട്ടടുത്ത്, 58 ല്‍ നിന്നും നാലാം നമ്പര്‍ സീറ്റിലേക്ക് മാറി ഗഡ്കരി; പ്രിയങ്കാഗാന്ധി നാലാം നിരയില്‍

അടൂര്‍ പ്രകാശ്, പ്രദ്യുത് ബൊര്‍ദൊളോയ് എന്നിവരാണ് പ്രിയങ്കയ്ക്ക് സമീപമുള്ളവര്‍
Published on

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയിലെ എംപിമാരുടെ ഇരിപ്പിടങ്ങളുടെ ക്രമം നിശ്ചയിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി 58-ാമത്തെ സീറ്റില്‍ നിന്നും നാലാമത്തെ സീറ്റിലേക്ക് മാറി. ഒന്നാമത്തെ സീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രണ്ടാമത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മൂന്നാമത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിങ്ങനെയാണ് സീറ്റ് അനുവദിച്ചിട്ടുള്ളത്.

നേരത്തെ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നാലും അഞ്ചും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. വയനാട്ടില്‍ നിന്നും വിജയിച്ച് പുതുതായി ലോക്‌സഭയിലെത്തിയ പ്രിയങ്കാ ഗാന്ധിക്ക് നാലാം നിരയിലെ 517-ാമത്തെ സീറ്റാണ് അനുവദിച്ചിട്ടുള്ളത്. അടൂര്‍ പ്രകാശ്, അസമില്‍ നിന്നുള്ള പ്രദ്യുത് ബൊര്‍ദൊളോയ് എന്നിവരാണ് പ്രിയങ്കയ്ക്ക് സമീപമുള്ളവര്‍.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്ക് പ്രതിപക്ഷത്ത് മുന്‍നിര സീറ്റ് അനുവദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും രാഹുല്‍ ഗാന്ധിക്ക് അരികില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ, ഡിഎംകെ നേതാവ് ടി ആര്‍ ബാലു എന്നിവര്‍ക്കും മുന്‍നിരയില്‍ ഇരിപ്പിടം അനുവദിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com