ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ല; കേന്ദ്രം സുപ്രീം കോടതിയില്‍

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഇത് നിയമപരമായ പ്രശ്‌നത്തേക്കാള്‍ സാമൂഹികമായ പ്രശ്‌നമാണെന്നും അത് സമൂഹത്തെ നേരിട്ടുബാധിക്കുന്നതാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍
supreme court
സുപ്രീംകോടതിഫയൽ
Updated on
1 min read

ന്യൂഡല്‍ഹി:ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഇത് നിയമ പരമായ പ്രശ്‌നത്തേക്കാള്‍ സാമൂഹികമായ പ്രശ്‌നമാണെന്നും അത് സമൂഹത്തെ നേരിട്ടുബാധിക്കുന്നതാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടിയോലോചനകള്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ശരിയായ കൂടിയാലോചന നടത്താതെയോ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയോ ഈ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയില്ല. വിവാഹബന്ധത്തില്‍, പങ്കാളിയില്‍ നിന്ന് ലൈംഗികബന്ധം പ്രതീക്ഷിക്കും. എന്നാല്‍ പങ്കാളിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കാനുള്ള അവകാശം ഭര്‍ത്താവിനില്ലെന്നും വിഷയത്തില്‍ ബലാത്സംഗവിരുദ്ധ നിയമപ്രകാരം ഒരാളെ ശിക്ഷിക്കുന്നത് അതിരുകടന്നതാണെന്നും കേന്ദ്രം വാദിച്ചു.

ദാമ്പത്യത്തില്‍ സ്ത്രീയുടെ സമ്മതം സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. വിവാഹിതയോടുള്ള ക്രൂരതയ്ക്കുള്ള ശിക്ഷകളും ഇതില്‍ ഉള്‍പ്പടെുന്നു. ഇവരുടെ സംരക്ഷണത്തിനായി 2005ലെ ഗാര്‍ഹി പീഡനനിരോധന നിയമം നിലവിലുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com