'ഭര്‍ത്താവിന് തുള്ളിവെള്ളം പോലും നല്‍കിയില്ല; ആശുപത്രി ജീവനക്കാരന്‍ ലൈംഗികമായി ആക്രമിച്ചു'; കോവിഡ് വാര്‍ഡിലെ അനുഭവം തുറന്ന് പറഞ്ഞ് യുവതി

ഉയര്‍ന്നവില നല്‍കി വാങ്ങിയ റെംഡെസിവിര്‍ ഇന്‍ജക്ഷന്റെ പകുതിയോളം ജീവനക്കാരുടെ അശ്രദ്ധകാരണം നഷ്ടമായെന്നും യുവതി ആരോപിച്ചു
ആശുപത്രിയിലെ ദുരനുഭവം വിവരിക്കുന്ന യുവതി
ആശുപത്രിയിലെ ദുരനുഭവം വിവരിക്കുന്ന യുവതി
Updated on: 
1 min read

പറ്റ്‌ന: കോവിഡ് ബാധിതനായ ഭര്‍ത്താവിനെ പരിചരിക്കുന്നതിനിടെ സ്വകാര്യ ആശുപത്രി ജിവനക്കാര്‍ ലൈംഗികമായി അതിക്രമിച്ചെന്ന് യുവതിയുടെ പരാതി. ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും അലംഭാത്തെ തുടര്‍ന്നാണ് ഭര്‍ത്താവിന് മരിച്ചതെന്നും യുവതി പറയുന്നു. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് യുവതിയുടെ നേരിട്ട പീഡനം തുറന്നുപറയുന്നത്.

ആശുപത്രിയിലെ ഡോക്ടറും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പോലും തയ്യാറായില്ല. കിടക്കയിലെ മുഷിഞ്ഞ വിരി പോലും മാറ്റാന്‍ അനുവദിച്ചില്ലെന്നും യുവതി പറയുന്നു. ഉയര്‍ന്നവില നല്‍കി വാങ്ങിയ റെംഡെസിവിര്‍ ഇന്‍ജക്ഷന്റെ പകുതിയോളം ജീവനക്കാരുടെ അശ്രദ്ധകാരണം നഷ്ടമായെന്നും യുവതി ആരോപിച്ചു.

നോയിഡയില്‍ താമസിക്കുന്ന ദമ്പതികള്‍ ഹോളി ആഘോഷിക്കാനായാണ് കുടുംബ വീട്ടില്‍ എത്തിയത്. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ചടങ്ങായിരുന്നു അത്. ഏപ്രില്‍ ഒമ്പതാം തീയതിയാണ് ഭര്‍ത്താവിന് സുഖമില്ലാതായത്. രണ്ട് തവണ ഞങ്ങള്‍ കോവിഡ് പരിശോധന നടത്തിയെങ്കിലും അത് നെഗറ്റീവായിരുന്നു. തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധനഫലം കാത്തിരിക്കുന്നതിനിടെയാണ് നോയിഡയിലെ ഒരു ഡോക്ടര്‍ സിടി സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. സ്‌കാന്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ 60 ശതമാനം അണുബാധയുണ്ടായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെയും എന്റെ അമ്മയെയും ഭഗല്‍പുരിലെ ഗ്ലോകാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുപേരെയും പിന്നീട് ഐസിയുവിലേക്ക് മാറ്റി. പരിശോധനയ്ക്ക് വരുന്ന ഡോക്ടര്‍മാര്‍ വന്നുപോകുന്നതല്ലാതെ മരുന്ന് ഒന്നും നല്‍കിയില്ല.  ചികിത്സയ്ക്കിടെ അമ്മയുടെ നില മെച്ചപ്പെട്ടു. എന്നാല്‍ ഒരുഘട്ടം പിന്നിട്ടപ്പോള്‍ ഭര്‍ത്താവിന് സംസാരിക്കാന്‍ പോലും കഴിയാതായി. അദ്ദേഹം വെള്ളത്തിന് വേണ്ടി ആംഗ്യത്തില്‍ ചോദിച്ചിട്ടും ആരും വെള്ളം നല്‍കിയില്ലെന്നും യുവതി പറയുന്നു.

ജ്യോതികുമാര്‍ എന്ന പേരിലുള്ള ഒരു അറ്റന്‍ഡറും അവിടെയുണ്ടായിരുന്നു. ഭര്‍ത്താവിന്റെ കാര്യത്തില്‍ സഹായിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. വൃത്തിയുള്ള കിടക്കവിരികള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം സഹായിക്കാമെന്നും പറഞ്ഞു. എന്നാല്‍ ഞാന്‍ എന്റെ ഭര്‍ത്താവിനോട് സംസാരിച്ചിരിക്കുന്നതിനിടെ അയാള്‍ പിന്നില്‍നിന്ന് എന്റെ ദുപ്പട്ട വലിച്ചുമാറ്റി. ഞെട്ടിത്തരിച്ച് ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ എന്റെ അരക്കെട്ടില്‍ കൈവെച്ച് കൊണ്ട് ചിരിച്ചുനില്‍ക്കുകയായിരുന്നു. ഞാന്‍ ഉടന്‍തന്നെ ദുപ്പട്ട പിടിച്ചുവാങ്ങി. പരിഭ്രമവും ഭയവും കാരണം ആ നിമിഷം എനിക്ക് ഒന്നും പറയാനായില്ല'' യുവതി പറഞ്ഞു.

യുവതിയുടെ വീഡിയോ പുറത്തുവന്നതോടെ ഭഗല്‍പുരിലെ ഗ്ലോകാല്‍ ആശുപത്രി അധികൃതര്‍ തങ്ങളുടെ ജീവനക്കാരനെതിരേ നടപടി സ്വീകരിച്ചു. ലൈംഗികാതിക്രമത്തില്‍ ആരോപണവിധേയനായ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.


 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com