'മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് നല്‍കാനുള്ളതല്ല'; മുസ്ലീം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബിജെപി നേതാവ്; വിഡിയോ
ജയ്പൂര്‍: ദരിദ്രര്‍ക്കായുള്ള പുതുപ്പുവിതരണ പരിപാടിക്കിടെ വാങ്ങാനെത്തിയവര്‍ മുസ്ലീങ്ങളാണെന്ന് മനസിലാക്കിയതോടെ അവര്‍ക്ക് പുതപ്പ് നല്‍കാതെ മുന്‍ എംപിയും ബിജെപി നേതാവുമായ സുഖ്ബാര്‍ സിങ് ജൗനാപുരിയ. രാജസ്ഥാനിലെ ടോങ്കില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് നല്‍കാനുള്ളതല്ല ഈ പുതപ്പുകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 'മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് ഇത് വാങ്ങാന്‍ അവകാശമില്ല' എന്ന് അദ്ദേഹം പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പങ്കെടുത്തവരില്‍ ചിലര്‍ മുസ്ലീങ്ങളാണെന്ന് മനസിലാക്കിയതോടെയാണ് ജൗനാപുരിയ തന്റ നിലപാട് വ്യക്തമാക്കിയത്. മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുതപ്പുകള്‍ നല്‍കാന്‍ വിസമ്മതിച്ച അദ്ദേഹം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇതിനോടകം നല്‍കിയ പുതപ്പുകള്‍ തിരികെ വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
തന്റെ തീരുമാനത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയാല്‍ അത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരെ പരിപാടിയിലേക്ക് കൊണ്ടുവന്നതിന് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഗ്രാമവാസികളില്‍ ചിലര്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ എതിര്‍ത്തെങ്കിലും, ഇത് സര്‍ക്കാര്‍ പരിപാടിയല്ലെന്നും തന്റെ സ്വന്തം ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വ്യക്തിപരമായ സംരംഭമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ആര്‍ക്ക് സഹായം നല്‍കണമെന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും ജൗനാപുരിയ കൂട്ടിച്ചേര്‍ത്തു.
‘Not Meant For Those Who Abuse PM Modi’: Ex-BJP MP Refuses Blankets To Muslims In Rajasthan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

