കര്‍ണാടകയില്‍ ഇന്ന് 21,000ലധികം പേര്‍ക്ക് കോവിഡ്; ഡല്‍ഹിയില്‍ കാല്‍ലക്ഷം കടന്ന് രോഗികള്‍

മുംബൈയില്‍ കഴിഞ്ഞ ദിവസത്തെതിനേക്കാള്‍ 42 ശതമാനമാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 21,390 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചത്തേതിനാക്കാള്‍ 7000ത്തോളം പേര്‍ക്കാണ് രോഗബാധ.

ഇന്ന് 1541 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം  2968002 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ 93,099 പേരാണ്. ഇന്ന് പത്ത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 38389 ആയി. 

മുംബൈയില്‍ ഇന്ന് 16,420 പേര്‍ക്കാണ് വൈറസ്ബാധ. കഴിഞ്ഞ ദിവസത്തെതിനേക്കാള്‍ 42 ശതമാനമാണ് വര്‍ധന. 24.38 ആണ് ടിപിആര്‍. ഡല്‍ഹിയില്‍ 27,561 പേര്‍ക്കാണ് കോവിഡ്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com