മയക്കുമരുന്നും തോക്കുമായി പാക് ഡ്രോണ്‍; വെടിവെച്ചു വീഴ്ത്തി സൈന്യം 

ഞ്ചാബിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി അതിര്‍ത്തി രക്ഷാസേന
ചിത്രം: ബിഎസ്എഫ്
ചിത്രം: ബിഎസ്എഫ്
Updated on
1 min read


അമൃത്സര്‍: പഞ്ചാബിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്). പുലര്‍ച്ചെ ഒരു മണിയോടെ ഗുര്‍ദാസ്പൂര്‍ സെക്ടറിലെ പഞ്ച്‌ഗ്രെയ്ന്‍ പ്രദേശത്താണ് രക്ഷാസേന ഡ്രോണ്‍ വെടിവെച്ചിട്ടത്.

പാകിസ്ഥാന്‍ ഭാഗത്ത് നിന്നും ഇന്ത്യന്‍ പ്രദേശത്തേക്ക് ഒരു വസ്തു പറക്കുന്നതിന്റെ മുഴക്കം കേട്ടതിനെ തുടര്‍ന്നാണ് ഡ്രോണിന് നേരെ വെടിയുതിര്‍ത്തതെന്ന് മുതിര്‍ന്ന സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഖഗാര്‍, സുംങ്കോക്ക് ഗ്രാമപ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലില്‍, പാക് അതിര്‍ത്തിയിലെ 2.7 കലോമീറ്റര്‍ അകലെയുള്ള വയലില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള രണ്ട് പാക്കറ്റുകള്‍ കണ്ടെടുത്തു. തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഒരു തോക്കും കണ്ടെത്തിയതായി സൈന്യം അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com