ഹോംവര്‍ക്ക് ചെയ്തില്ല, രണ്ടാം ക്ലാസുകാരനെ ജനല്‍കമ്പിയില്‍ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചു; പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസ്

ഹരിയാനയില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരമായി പെരുമാറിയതായി പരാതി
7-year-old Class 2 student hung upside down by school bus driver
7-year-old Class 2 student hung upside down by school bus driverസ്ക്രീൻഷോട്ട്
Updated on
1 min read

ചണ്ഡീഗഡ്: ഹരിയാനയില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരമായി പെരുമാറിയതായി പരാതി. ഏഴു വയസുകാരനെ ജനല്‍കമ്പിയില്‍ തലകീഴായി കെട്ടിയിട്ട് സ്‌കൂള്‍ ബസ് ഡ്രൈവറെക്കൊണ്ട് മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും ബസ് ഡ്രൈവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹരിയാനയിലെ പാനിപത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. അടുത്തിടെയാണ് തന്റെ മകനെ ഈ സ്‌കൂളില്‍ ചേര്‍ത്തതെന്ന് മര്‍ദനത്തിന് ഇരയായ കുട്ടിയുടെ അമ്മ പറഞ്ഞു. തന്റെ മകനെ ജനല്‍കമ്പിയില്‍ തലകീഴായി കെട്ടിയിട്ട് സ്‌കൂള്‍ ബസ് ഡ്രൈവറെ കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി രംഗത്തുവന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു. വീഡിയോ കണ്ടതിനുശേഷം, താനും മറ്റ് കുടുംബാംഗങ്ങളും അതേ ദിവസം തന്നെ സ്‌കൂളിലെത്തി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീനയോട് സംഭവത്തെക്കുറിച്ച് ചോദിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ മകന്‍ ഹോംവര്‍ക്ക് ചെയ്തില്ലെന്നും ബസ് ഡ്രൈവര്‍ അജയെ വിളിച്ച് മകനെ ശകാരിച്ചതായും പ്രിന്‍സിപ്പല്‍ പറഞ്ഞതായും മാതാപിതാക്കള്‍ പറയുന്നു.

'അജയ് സ്‌കൂളിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ജനല്‍കമ്പിയില്‍ തലകീഴായി കെട്ടിയിട്ടതായി എന്റെ മകന്‍ ഞങ്ങളോട് പറഞ്ഞു. ഡ്രൈവര്‍ എന്റെ മകനെ പലതവണ അടിക്കുകയും സംഭവത്തിന്റെ വീഡിയോ എടുക്കുകയും ചെയ്തു. സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അയാള്‍ എന്റെ മകനെ ഭീഷണിപ്പെടുത്തി,'- കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

7-year-old Class 2 student hung upside down by school bus driver
കരൂര്‍ ദുരന്തം: ടിവികെ നേതാവ് ജീവനൊടുക്കി; മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പ്

ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന് വിദ്യാര്‍ഥിയെ ശകാരിക്കാന്‍ ബസ് ഡ്രൈവറെ വിളിപ്പിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സമ്മതിച്ചു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തി വിഷയം ഉന്നയിച്ചപ്പോഴാണ് ബസ് ഡ്രൈവര്‍ മര്‍ദ്ദിച്ച കാര്യം അറിയുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായും കുട്ടിയുടെ അമ്മ പറയുന്നു. അച്ചടക്കമില്ലായ്മയ്ക്കും മോശം പെരുമാറ്റത്തിനും ബസ് ഡ്രൈവറെ നേരത്തെ പിരിച്ചുവിട്ടതായും പ്രിന്‍സിപ്പല്‍ പറഞ്ഞതായും കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ റീനയും സ്‌കൂള്‍ ബസ്സിന്റെ ഡ്രൈവര്‍ അജയ്‌യും കുറ്റക്കാരാണെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. സെപ്റ്റംബര്‍ 23 നാണ് സംഭവം നടന്നതെന്നും ശനിയാഴ്ചയാണ് കുട്ടിയുടെ കുടുംബം സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും പൊലീസ് പറയുന്നു.

7-year-old Class 2 student hung upside down by school bus driver
കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു
Summary

Panipat shocker: Principal, driver booked as Class 2 boy hung upside down, beaten up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com