പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ മൊബൈലിന് തീപിടിച്ചു

വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ മൊബൈല്‍ ഫോണിന് തീപിടിച്ചു
Published on

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ മൊബൈല്‍ ഫോണിന് തീപിടിച്ചു. തീ അണയ്ക്കുന്ന ഉപകരണം ഉപയോഗിച്ച് ക്യാബിന്‍ ക്രൂ തീ ആളിപടരുന്നത് തടഞ്ഞു. 

വ്യാഴാഴ്ചയാണ് സംഭവം. ഇന്‍ഡിഗോയുടെ ദിബ്രുഗഡ്-ഡല്‍ഹി വിമാനത്തിലെ യാത്രക്കാരന്റെ മൊബൈല്‍ ഫോണിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ലെന്ന് ഡിജിസിഎ അറിയിച്ചു.

വിമാനം ദിബ്രുഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന സമയത്താണ് സംഭവം നടന്നത്. യാത്രക്കാരന്റെ ഫോണില്‍ നിന്ന് തീപ്പൊരിയും പുകയും ഉയരുന്നത് ക്യാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറങ്ങിയതായി അധികൃതര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com