ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ചു നിര്‍ത്തി; ധീരമായി നേരിട്ട് 13 കാരന്‍

കൃഷിയിടത്തിലെ കിണറിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടില്‍നിന്നും പുള്ളിപ്പുലി ചാടിവീണത്
Satyam, Leopard
Satyam, Leopard
Updated on
1 min read

ഭോപ്പാല്‍ : ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിനു പിടിച്ചു നിര്‍ത്തി പതിമൂന്നുകാരന്‍. മധ്യപ്രദേശിലെ കുര്‍സി ഖാപ ഗ്രാമത്തിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സത്യം താക്കൂര്‍ ആണ് ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ സധൈര്യം നേരിട്ടത്.

Satyam, Leopard
'ഗവർണർ നിർബന്ധിച്ചു, ഇനി തെറ്റ് സംഭവിക്കില്ല; തമിഴ് തായ് വാഴ്ത്ത് ആദ്യം പാടും'; വിശദീകരണവുമായി ടിവികെ

വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് വൈകിട്ട് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടില്‍നിന്നും പുള്ളിപ്പുലി ചാടിവീണത്. സത്യം അതിന്റെ കഴുത്തില്‍ പിടിച്ചു നിര്‍ത്തി. വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരിക്കേറ്റെങ്കിലും സത്യം പിടിവിട്ടില്ല.

കുട്ടിയുടെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് താക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. അപ്പോഴും പുലിയും സത്യയും തമ്മിലുള്ള മല്‍പ്പിടിത്തം തുടരുകയായിരുന്നു. കുടുംബാംഗങ്ങള്‍ ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. പരിക്കേറ്റ സത്യയെ പിപാരിയ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Satyam, Leopard
'ഓരോ വര്‍ഷം ഓരോ മുഖ്യമന്ത്രിമാര്‍... കേരളത്തിന്റെ ഊഴം എത്തി'; കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചു. കൂടുതല്‍ സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ധൈര്യത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകീര്‍ത്തിച്ചു.

Summary

Plucky 13-year-old boy foils leopard attack in Madhya Pradesh’s Narmadapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com