ഐഎന്‍എസ് വിക്രാന്തില്‍ സൈനിക വേഷത്തില്‍ മോദി; നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി- വിഡിയോ

സേനയോടൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി തെറ്റിച്ചില്ല
PM Modi Celebrates Diwali With Navy
പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക വേഷത്തിൽ
Updated on
1 min read

പനജി: സേനയോടൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി തെറ്റിച്ചില്ല. എന്നാല്‍ ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ആദ്യമായി നാവിക സേനാംഗങ്ങള്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. സൈനിക വേഷത്തിലെത്തിയ മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു.

ഗോവ കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലാണ് നാവിക സേനാംഗങ്ങള്‍ക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചത്. ഇന്നലെ രാത്രി വിക്രാന്തിലാണ് മോദി ചെലവഴിച്ചത്. നാവിക സേനാംഗങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്ന മോദി, അവരോടൊപ്പം വിശുദ്ധ ഉത്സവം ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പറഞ്ഞു.

'ഇന്ന് ഒരു അത്ഭുതകരമായ ദിവസമാണ്. ഈ രംഗം അവിസ്മരണീയമാണ്. ഇന്ന്, ഒരു വശത്ത്, എനിക്ക് സമുദ്രമുണ്ട്, മറുവശത്ത്, ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ ശക്തി എനിക്കുണ്ട്,'- അദ്ദേഹം പറഞ്ഞു.

PM Modi Celebrates Diwali With Navy
'സനാതനികളുമായി കൂട്ടുകൂടരുത്, ആര്‍എസ്എസും സംഘപരിവാറും ഭരണഘടനയെ എതിര്‍ക്കുന്നവര്‍'

'ഇന്ന്, ഒരു വശത്ത് എനിക്ക് അനന്തമായ ചക്രവാളമുണ്ട്. അനന്തമായ ആകാശമുണ്ട്, മറുവശത്ത് അനന്തമായ ശക്തികളെ ഉള്‍ക്കൊള്ളുന്ന ഭീമന്‍ ഐഎന്‍എസ് വിക്രാന്ത് എനിക്കുണ്ട്. സമുദ്രജലത്തിലെ സൂര്യരശ്മികളുടെ തിളക്കം ധീരരായ സൈനികര്‍ കത്തിച്ച ദീപാവലി വിളക്കുകള്‍ പോലെയാണ്,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PM Modi Celebrates Diwali With Navy
അഹിന്ദുക്കളുടെ വീട്ടില്‍ പെണ്‍മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കണം; വിവാദ പരാമര്‍ശവുമായി പ്രജ്ഞ
Summary

PM Modi Celebrates Diwali With Navy Onboard INS Vikrant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com